ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്നിന്റെ നിര്യാണത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ അനുശോചിച്ചു.
അഹമ്മദാബാദിലെ ആശുപത്രിയില്‍ വെള്ളിയാഴ്ചയാണ് ഹീരാബെന്‍ അന്തരിച്ചത്. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദിയുടെ നിര്യാണത്തില്‍ ഞങ്ങളുടെ അഗാധവും ഹൃദയംഗമവുമായ അനുശോചനം അറിയിക്കുന്നു. ഈ ദു:ഖകരമായ നിമിഷത്തില്‍ പ്രധാനമന്ത്രിയുടെ കുടുംബത്തോടൊപ്പമാണ് ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍,” ബൈഡന്‍ ട്വീറ്റ് ചെയ്തു.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വട് നഗറിലെ തന്‍റെ ചെറിയ വീട്ടില്‍ നിന്ന് ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള യാത്രയില്‍ മോദിക്ക് ഊര്‍ജ്ജമായി അമ്മ ഒപ്പം ഉണ്ടായിരുന്നു.
അമ്മയുമായുള്ള അടുത്ത ബന്ധത്തെക്കുറിച്ച് പ്രധാനമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. അമ്മയുടെ നൂറാം ജന്‍മവാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി തന്‍റെ ബ്ലോഗില്‍ അവര്‍ക്ക് സഹിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് എഴുതിയിരുന്നു. അസാധാരണമായ വ്യക്തിത്വമുള്ള തന്‍റെ അമ്മ വളരെ ലളിതമായ ജീവിതം നയിച്ച ഒരു സ്ത്രീയാണെന്ന് പ്രധാനമന്ത്രി എഴുതി.

