ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം വാമനൻ ഉടൻ ഒടിടിയിലെത്തും. മനോരമ മാക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
ഇന്ന് ജൂണ്‍ 16 മുതല്‍ ചിത്രം മനോരമ മാക്സില്‍ സ്ട്രീം ചെയ്യും.
ഒരേ ദിവസം ആറ് ദുര്‍മരണങ്ങള്‍ നടന്ന ഒരു വീടിനെയും അതിനടുത്ത് താമസിക്കുന്ന ഒരു കുടുംബത്തിന്റെ ജീവിതത്തെയും ചുറ്റിപറ്റി നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിൻറെ പ്രമേയം. നവാഗതനായ എ.ബി. ബിനിലാണ് ചിത്രം സംവിധാനം ചെയ്തത്. ഹൊറര്‍ സൈക്കോ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് വാമനൻ.
ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് നിതിൻ ജോര്‍ജാണ്. മൂവി ഗ്യാങ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ ബാബു കെ.ബി. സമഹ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സന്തോഷ് വര്‍മ്മ, വിവേക് മുഴുക്കുന്ന് എന്നിവരാണ് വരികള്‍ എഴുതിയിരിക്കുന്നത്. ഹരീഷ് കണാരൻ, സീമ ജി. നായര്‍, സിനു സിദ്ധാര്‍ഥ്, എ.ബി. അജി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

