MORE

    10,800 കിലോമീറ്ററിലേറെ സഞ്ചാരം; പ്രധാനമന്ത്രിക്ക് 4 ദിവസത്തേക്ക് തിരക്കേറിയ ഷെഡ്യൂള്‍

    Date:

    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 4 ദിവസത്തേക്ക് തിരക്കേറിയ ഷെഡ്യൂള്‍. 90 മണിക്കൂറിനുള്ളില്‍ ത്രിപുരയിലെ അഗര്‍ത്തല, മഹാരാഷ്ട്രയിലെ മുംബൈ, ഉത്തര്‍പ്രദേശിലെ ലഖ്നൗ, കര്‍ണാടകയിലെ ബെംഗളൂരു, രാജസ്ഥാനിലെ ദൗസ ഉള്‍പ്പടെ 10,800 കിലോമീറ്ററിലധികം സഞ്ചരിക്കുന്ന മോദി പത്ത് പൊതുപരിപാടികളെ അഭിസംബോധന ചെയ്യും.

    ഫെബ്രുവരി 10ന് ഡല്‍ഹിയില്‍ നിന്ന് ലഖ്നൗവിലെത്തിയ പ്രധാനമന്ത്രി ഉത്തര്‍ പ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അദ്ദേഹം മുംബൈയിലെത്തി 2 വന്ദേ ഭാരത് ട്രെയിനുകള്‍ ഫ്ളാഗ് ഓഫ് ചെയ്യുകയും റോഡ് പദ്ധതികള്‍ സമര്‍പ്പിക്കുകയും ചെയ്തു. മുംബൈയിലെ അല്‍ജാമിയ-തുസ്-സൈഫിയയുടെ പുതിയ കാമ്ബസും അദ്ദേഹം ഉദ്ഘാടനം ചെയ്തു. അതിനുശേഷം അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങി. ഒരു ദിവസം കൊണ്ട് 2700 കിലോമീറ്ററിലധികം അദ്ദേഹം സഞ്ചരിച്ചു.

    ഫെബ്രുവരി 11ന് ത്രിപുരയിലെത്തിയ പ്രധാനമന്ത്രി ത്രിപുരയിലും അംബാസയിലും രാധാകിഷോര്‍പൂരിലും 2 പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തിരുന്നു. തുടര്‍ന്ന് ഡല്‍ഹിയിലേക്ക് മടങ്ങി. മൂവായിരം കിലോമീറ്ററിലധികം അദ്ദേഹം ഈ ദിവസം സഞ്ചരിച്ചു. മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജന്‍മവാര്‍ഷികത്തോടനുബന്ധിച്ച്‌ ഫെബ്രുവരി 12ന് ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷം മോദി ഉദ്ഘാടനം ചെയ്യും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...