MORE

    ‘ചൈന ഞങ്ങളുടെ സുഹൃത്ത്; ഇന്ത്യ അതില്‍ ആശങ്കപ്പെടേണ്ടതില്ല’: ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി അലി സാബ്രി

    Date:

    എറണാകുളം: ചൈന ശ്രീലങ്കയുടെ സുഹൃദ് രാജ്യമാണെന്നും ഇരു രാജ്യങ്ങളും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി അലി സാബ്രി.

    ഇതില്‍ ഇന്ത്യ ആശങ്കപ്പെടേണ്ടതില്ലെന്നും സാബ്രി പറഞ്ഞു. സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനായി കഴിഞ്ഞ ദിവസം കൊച്ചിയില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

    “ഒന്നിനെക്കുറിച്ചും ഇന്ത്യ ആശങ്കപ്പെടേണ്ടതില്ല. ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന ഒന്നുംതന്നെ ശ്രീലങ്കയുടെ മണ്ണില്‍ വെച്ചുപൊറുപ്പിക്കില്ല. ചൈനയും ഞങ്ങളുടെ സുഹൃത്തുക്കളാണ്. അവരുമായി ഒന്നിച്ച്‌ പ്രവര്‍ത്തിക്കേണ്ടതുണ്ട്. എന്നിരുന്നാലും ഇന്ത്യന്‍ താത്പര്യങ്ങളെ ഹനിക്കുന്ന ഒന്നും തന്നെ ഉണ്ടാകില്ല. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം സാംസ്‌കാരികപരമായുള്ളത് കൂടിയാണ്. അതിനാല്‍ അത് കൂടുതല്‍ ദൃഢമാണ്”. അലി സാബ്രി പറഞ്ഞു.

    ഇന്ത്യയുടെ അതിവേഗ വളര്‍ച്ച ശ്രീലങ്കയ്‌ക്ക് സന്തോഷം നല്‍കുന്നുവെന്നും ഇന്ത്യയ്‌ക്കൊപ്പം ദക്ഷിണ മേഖലയും വളരുകയാണെന്നും ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വളര്‍ച്ചയെ ശ്രീലങ്ക ഉറ്റുനോക്കുകയാണെന്നും ഇന്ത്യയുടെ പുരോഗതിയ്‌ക്ക് ഭാഗവാക്കാകാന്‍ ശ്രീലങ്കയും ശ്രമിക്കുമെന്നും അലി സാബ്രി കൂട്ടിച്ചേര്‍ത്തു.

    2022 ജൂലൈ 22 നാണ് അലി സാബ്രി ശ്രീലങ്കയുടെ വിദേശകാര്യ മന്ത്രിയായി ചുമതലയേല്‍ക്കുന്നത്. രാജ്യത്തെ പ്രമുഖ മുസ്ലീം നേതാവ് കൂടിയായ അലി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...