MORE

    12 ഭാര്യമാര്‍, 102 മക്കള്‍, 568 പേരക്കുട്ടികള്‍ : കുടുംബം ഇനി വലുതാക്കില്ലെന്ന് മോസസ് ഹസഹയ

    Date:

    ലുസാക്ക ; ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ ഗൃഹനാഥനാണ് 67 കാരനായ മോസസ് ഹസഹയ .12 ഭാര്യമാരും 102 മക്കളും 568 പേരക്കുട്ടികളുമുള്ള മോസസ് ഹസഹയ ഇനി തന്റെ കുടുംബം വിപുലപ്പെടുത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ് .

    കര്‍ഷകനായ മോസസിന് ഇത്രയും വലിയ കുടുംബത്തിന്റെ ദൈനംദിന ചെലവുകള്‍ വഹിക്കാന്‍ ബുദ്ധിമുട്ടാണ്. കുടുംബം വളര്‍ന്ന് വരുകയാണെങ്കിലും അതനുസരിച്ച്‌ മോസസിന്റെ വരുമാനം വര്‍ദ്ധിക്കുന്നില്ല .

    മോസസ് താമസിക്കുന്ന ഉഗാണ്ടന്‍ നഗരമായ ലുസാക്കയില്‍ ബഹുഭാര്യത്വം അനുവദനീയമാണ്. അതുകൊണ്ട് തന്നെ മോസസ് ഒന്നിനുപുറകെ ഒന്നായി വിവാഹം കഴിച്ചു. ഇപ്പോള്‍ 12 ഭാര്യമാരുണ്ട്. കുടുംബം വളര്‍ന്നതനുസരിച്ച്‌ കുടുംബത്തിന്റെ ചിലവും കൂടി. ഇപ്പോഴാണ് മോസസ് തന്റെ ഭാര്യമാരോട് ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടത് . സാമ്ബത്തികാവസ്ഥ മോശമായതോടെ 2 ഭാര്യമാര്‍ മോസസിനെ ഉപേക്ഷിച്ചു പോയി.

    തന്റെ ഭാര്യമാരെല്ലാം ഒരേ വീട്ടിലാണ് താമസിക്കുന്നത് .മോസസിന്റെ ഏറ്റവും ഇളയ ഭാര്യയാണ് ജൂലിക്ക. 11 കുട്ടികളാണ് ജൂലിക്കയ്‌ക്ക് മാത്രം ഉള്ളത്. ഇളയ മകന് 6 വയസാണ് പ്രായം . ആരോഗ്യം മോശമായതിനാല്‍ പഴയതുപോലെ കഠിനാധ്വാനം ചെയ്യാന്‍ കഴിയാത്തതാണ് കുടുംബത്തിന്റെ സാമ്ബത്തിക സ്ഥിതി മോശമാകാനുള്ള കാരണമെന്ന് മോസസ് പറയുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...