നടിയും നര്‍ത്തകിയുമായ മാളവിക കൃഷ്ണദാസ് വിവാഹിതയാകുന്നു. ‘നായികാ നായികന്‍’ എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട തേജസ് ജ്യോതിയാണ് വരന്‍.
നിറയെ ആരാധകരുള്ള മാളവിക തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിവരം പുറത്തുവിട്ടത്.
നേരത്തെ പരിചയമുണ്ടെങ്കിലും പ്രണയ വിവാഹമല്ലെന്നാണ് തേജസും മാളവികയും പറയുന്നത്. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമാണെന്ന് മാളവിക വെളിപ്പെടുത്തി. തട്ടിന്‍ പുറത്ത് അച്യുതന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ള തേജസ് അതിന് ശേഷം ജോലി സംബന്ധമായ കാര്യങ്ങള്‍ക്കായി ഷിപ്പിലേക്ക് തിരിച്ചുപോയിരുന്നു. ഇതിനിടെ കല്യാണാലോചനകള്‍ വരാന്‍ തുടങ്ങിയപ്പോഴാണ് മാളവികയെ വിവാഹം കഴിച്ചാലോയെന്ന് ചിന്തിച്ചത്. അറിയാവുന്നയാളെ കല്യാണം കഴിക്കുന്നതാണ് നല്ലതെന്ന് തോന്നിയപ്പോള്‍ പ്രപ്പോസലുമായി മാളവികയെ സമീപിക്കുകയായിരുന്നുവെന്ന് തേജസ് പറയുന്നു.
തന്റെ 21-ാം വയസിലാണ് ഈ വിവാഹാലോചന വന്നതെന്ന് മാളവിക പറഞ്ഞു. ലോക്ക്ഡൗണ്‍ സമയമായിരുന്നു. റിയാലിറ്റി ഷോയിലുണ്ടായിരുന്നപ്പോള്‍ പ്രേമം എന്ന റൗണ്ട് മുതലാണ് ഇരുവരും അടുത്ത് അറിയാന്‍ തുടങ്ങിയതെന്നും അതൊടുവില്‍ വിവാഹം വരെ എത്തിയെന്നും മാളവിക പ്രതികരിച്ചു. ന്യൂ ഇയര്‍ സര്‍പ്രൈസ് എന്ന തലക്കെട്ടോടെയാണ് മാളവിക തന്റെ വിവാഹ കാര്യം തുറന്നു പറയുന്ന യൂട്യൂബില്‍ വീഡിയോ പങ്കുവച്ചത്.

