MORE

    ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ തിളങ്ങി മലയാളം;മികച്ച നടി അപര്‍ണ ബാലമുരളി, മികച്ച നടനായി സൂര്യയും അജയ് ദേവ്ഗണും

    Date:

    ന്യൂഡല്‍ഹി: 2020 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി അപര്‍ണ ബാലമുരളിയും മികച്ച നടനായി സൂര്യയും അജയ് ദേവ്ഗണും തെരഞ്ഞെടുക്കപ്പെട്ടു. ‘സൂരരൈപോട്ര്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അപര്‍ണയും സൂര്യയും പുരസ്‌കാരത്തിന് അര്‍ഹരായത്.

    ‘അയ്യപ്പനും കോശി’യും എന്ന ചിത്രത്തിലൂടെ സച്ചി മികച്ച സംവിധായകനായി. ചിത്രത്തിലെ ഗാനം ആലപിച്ച നഞ്ചമ്മയും ദേശിയ പുരസ്‌കാരം നേടി. മികച്ച സഹനടനായി ബിജു മേനോന്‍ തെരഞ്ഞെടുക്കപ്പെട്ടു. ‘സുരരൈപോട്ര്’ ആണ് മികച്ച സിനിമ. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരം ‘തിങ്കളാഴ്ച നിശ്ചയ’ത്തിനു ലഭിച്ചു. മികച്ച സംഘട്ടനസംവിധാനത്തിന് മാഫിയ ശശി(അയ്യപ്പനും കോശി) പുരസ്‌കാരം നേടി.

    മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് ‘സൂരരൈ പോട്രി’ലൂടെ ജി വി പ്രകാശ് കുമാര്‍ നേടി. സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത ‘തിങ്കളാഴ്ച നിശ്ചയ’മാണ് മികച്ച മലയാള സിനിമ. മലയാള ചലച്ചിത്രം ‘വാങ്കി’ന് പ്രത്യേക പരാമര്‍ശവും ലഭിച്ചു. മികച്ച ചലച്ചിത്ര ഗ്രന്ഥം: എം.ടി അനുഭവങ്ങളുടെ പുസ്തകം, രചയിതാവ്: അനൂപ് രാമകൃഷ്ണന്‍. വിദ്യാഭ്യാസ ചിത്രം: ഡ്രീമിങ് ഓഫ് വേര്‍ഡ്സ് (മലയാളം). മികച്ച വിവരണം: ശോഭ തരൂര്‍ ശ്രീനിവാസന്‍.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...