ന്യൂഡല്‍ഹി: ഉസ്ബെക്കിസ്താനില്‍ 19 കുട്ടികളുടെ മരണത്തിനിടയാക്കിയെന്ന് ആരോപിക്കപ്പെട്ട നോയിഡയിലെ മരുന്ന് നിര്‍മാണക്കമ്ബനി മാരിയോണ്‍ ബയോടെക്കിന്റെ എല്ലാ മരുന്നുകളുടെയും ഉത്പാദനം നിര്‍ത്തിവെച്ചു.
കേന്ദ്ര ആരോഗ്യമന്ത്രി മാന്‍സുഖ് മാണ്ഡവ്യയാണ് കമ്ബനിയുടെ മരുന്നുകളുടെ ഉത്പാദനം നിര്‍ത്തിവെച്ച കാര്യം അറിയിച്ചത്.
സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്‍ഗനൈസേഷന്റെ അന്വേഷണത്തിനു ശേഷമാണ് നടപടിയെന്ന് മന്ത്രി വ്യക്തമാക്കി. വ്യാഴാഴ്ച രാത്രി മുതല്‍ തന്നെ ഉത്പാദനം നിര്‍ത്തി. അന്വേഷണം തുടരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

