ലണ്ടന്‍: ഗര്‍ഭിണിയാണെന്ന് പറഞ്ഞ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട യുവതിക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവ്.
ലണ്ടന്‍ ആസ്ഥാനമായുള്ള കമ്ബനിയുടെ അഡ്മിനിസ്ട്രേഷന് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്തിരുന്ന ഷാര്‍ലറ്റ് ലീച്ചിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. താന്‍ ഗര്‍ഭിണിയാണെന്ന് മാനേജരോട് പറഞ്ഞതിനെ തുടര്‍ന്നാണ് തന്നെ പിരിച്ചുവിട്ടതെന്ന് 34 കാരിയായ യുവതി പറഞ്ഞു.
മുമ്ബ് നിരവധി ഗര്‍ഭഛിദ്രങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ ബോസുമായി പങ്കുവച്ചിട്ടുണ്ടെന്നും ഷാര്‍ലറ്റ് പറഞ്ഞു. എന്നിരുന്നാലും, ആശ്വാസവാക്കുകള്‍ക്ക് പകരം, പിരിച്ചുവിടല്‍ നോട്ടീസാണ് ലഭിച്ചെതെന്നും പറഞ്ഞു. പുതിയ കരാര്‍ ഇതുവരെ ഒപ്പിടാത്തതിനാല്‍ ഷാര്‍ലറ്റിന് പ്രസവാവധിക്ക് അര്‍ഹതയില്ലെന്ന് മേലധികാരി അവകാശപ്പെട്ടു.
ജോലി നഷ്ടപ്പെട്ട് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഷെര്ലറ്റിന് തന്‍്റെ കുഞ്ഞിനെയും നഷ്ടമായി. 2021 മെയ് മുതലാണ് യുവതി കമ്ബനിയുടെ അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യാന്‍ തുടങ്ങിയത്.

