ന്യൂഡല്‍ഹി: ലോകമെമ്ബാടുമുള്ള ജനങ്ങള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ട്വിറ്ററിലൂടെയാണ് ആശംസകള്‍ നേര്‍ന്നത്.
എല്ലാവര്ക്കും പുതുവത്സരാശംസകള്‍. 2023 നമ്മുടെ ജീവിതത്തില്‍ പുതിയ പ്രതീക്ഷകളും ലക്ഷ്യങ്ങളും നേട്ടങ്ങളും കൊണ്ടുവരട്ടെ. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനത്തിനുമായി നിലകൊള്ളുമെന്ന് നമുക്ക് ദൃഢനിശ്ചയം ചെയ്യാം.- ദ്രൗപദി മുര്‍മു ട്വിറ്ററില്‍ കുറിച്ചു.

