തിരുവനന്തപുരം: കെ.പി.സി.സി ട്രഷറര്‍ വി.പ്രതാപചന്ദ്രന്റെ മരണത്തില്‍ മക്കള്‍ ഡി.ജി.പിക്ക് പരാതി നല്കി.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അപവാദ പ്രചാരണത്തെ തുടര്‍ന്നുണ്ടായ മാനസിക പ്രയാസമാണ് മരണകാരണമെന്ന് പരാതിയില്‍ പറയുന്നു.
കോഴിക്കോടുളള രമേശ്, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് പ്രചാരണം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. മരിക്കുന്നതിന് മുമ്ബ് ഇവര്‍ക്കെതിരെ പരാതി നല്കാന് തീരുമാനിച്ചിരുന്നതായി മകന് പ്രജിത്ത് പറഞ്ഞു.
കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന് കഴിഞ്ഞ മാസമാണ് അന്തരിച്ചത്. അദ്ദേഹത്തിന് 73 വയസ്സായിരുന്നു. രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. കെ.എസ്.യുവിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായാണ് വി പ്രതാപചന്ദ്രന്്റെ തുടക്കം. ഡി.സി.സി ജനറല്‍ സെക്രട്ടറി, എന്‍.ടി.യു.സി ദേശീയ പ്രവര്‍ത്തക സമിതിയംഗം തുടങ്ങിയ പദവികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വര്‍ഷങ്ങളോളം വീക്ഷണം പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായി സേവനമനുഷ്ഠിച്ചു. പത്രപ്രവര്‍ത്തകനായി ജോലി ചെയ്യുന്നതിനിടെയാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നത്.

