MORE

    ജോഷിമഠ്: അടിയന്തരസാഹചര്യം നേരിടാന്‍ നടപടി

    Date:

    ഡറാഡൂണ്‍: ഉത്തരാഖണ്ഡിലെ താഴ്ന്നുകൊണ്ടിരിക്കുന്ന ജോഷിമഠ് പട്ടണത്തില്‍ അടിയന്തര സാഹചര്യം നേരിടാന്‍ നടപടിയെടുത്ത് പ്രധാനമന്ത്രിയുടെ ഓഫിസ്.

    മേഖലയിലെ അടിയന്തര, ഇടക്കാല, ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‍കരിക്കുന്നതില്‍ ഉത്തരാഖണ്ഡ് സര്‍ക്കാറിന് പിന്തുണ നല്‍കാനും പ്രധാനമന്ത്രിയുടെ ഓഫിസ് (പി.എം.ഒ) ഞായറാഴ്ച വിളിച്ചുചേര്‍ത്ത ഉന്നതതല യോഗം തീരുമാനിച്ചു. ജോഷിമഠ് സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിനുശേഷമാണ് ഉന്നതവൃത്തങ്ങള്‍ ഇക്കാര്യം അറിയിച്ചത്.

    ദേശീയ-സംസ്ഥാന ദുരന്ത പ്രതികരണ വിഭാഗങ്ങള്‍ പ്രദേശത്ത് എത്തിയിട്ടുണ്ടെന്നും പി.എം.ഒ അറിയിച്ചു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്ര വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‍കര്‍ സിങ് ധാമിയുമായി സംസാരിച്ചെന്നും അധികൃതര്‍ പറഞ്ഞു.

    അതേസമയം, ചുറ്റുപാടും നടക്കുന്ന വന്‍കിട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ജോഷിമഠിലെ കെട്ടിടങ്ങളെ അപകടാവസ്ഥയിലാക്കുമെന്ന മുന്നറിയിപ്പ് വകവെക്കാത്ത സര്‍ക്കാറിനെതിരെ ജനങ്ങള്‍ രോഷാകുലരാണ്. ഇതിനിടെ, ജോഷിമഠിനെ മണ്ണിടിച്ചില്‍-ഭൂമിതാഴല്‍ മേഖലയായി പ്രഖ്യാപിച്ചതായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു.

    വീടുകള്‍ വിണ്ടുകീറിയും മണ്ണിടിഞ്ഞും അപകടാവസ്ഥയിലായ പ്രദേശത്തുനിന്ന് 60 കുടുംബങ്ങളെ താല്‍ക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയതായും ചമോലി ജില്ല മജിസ്ട്രേറ്റ് ഹിമാന്‍ശു ഖുറാന അറിയിച്ചു. 90 പേരെക്കൂടി ഉടന്‍ ഒഴിപ്പിക്കേണ്ടതുണ്ട്. വിള്ളല്‍ വീണ വീടുകള്‍ സന്ദര്‍ശിച്ച ജില്ല അധികൃതര്‍ ഇവരോട് അടിയന്തരമായി ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

    വീടൊഴിഞ്ഞ് വാടകക്ക് താമസിക്കേണ്ടിവരുന്നവര്‍ക്ക് ആറുമാസത്തേക്ക് പ്രതിമാസം 4000 രൂപ വീതം നല്‍കുമെന്നും ജില്ല മജിസ്ട്രേറ്റ് പറഞ്ഞു. 4500ഓളം കെട്ടിടങ്ങളുള്ള ജോഷിമഠില്‍ 610 എണ്ണം വിള്ളലുണ്ടായി വാസയോഗ്യമല്ലാതായി മാറിയെന്നും ജില്ല മജിസ്ട്രേറ്റ് പറഞ്ഞു.

    കൂടുതല്‍ കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിച്ചിരിക്കാന്‍ ഇടയുണ്ട്. കെട്ടിടങ്ങള്‍ക്കും മറ്റും നാശനഷ്ടം സംഭവിച്ച മേഖലയില്‍ ഒന്നര കിലോമീറ്റര്‍ വ്യാപ്തിയില്‍ ഒരു കമാനാകൃതിയില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    വളരെ സാവധാനത്തില്‍ ഭൂമി ഇരിക്കുന്ന പ്രതിഭാസം നേരത്തെ ഇവിടെയുണ്ടെങ്കിലും ഇത്ര വേഗത്തില്‍ സംഭവിക്കുന്നത് ആദ്യമാണെന്ന് ഗര്‍വാള്‍ കമീഷണര്‍ പറഞ്ഞു. ടൗണിനടിയിലൂെട പോകുന്ന ജലസ്രോതസ്സ് പൊട്ടിയതാണ് പുതിയ പ്രതിഭാസത്തിന് കാരണമായതെന്നും ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു.

    ഉപഗ്രഹ ചിത്രീകരണം വഴി ജോഷിമഠില്‍ പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ൈഹദരാബാദിലെ നാഷനല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍, ഡറാഡൂണിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിങ് എന്നിവയോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

    ഇതിനുപുറമെ റൂര്‍ക്കി ഐ.ഐ.ടി, വാഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജി, റൂര്‍ക്കി നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഹൈഡ്രോളജി തുടങ്ങിയവയുടെ നേതൃത്വത്തില്‍ മേഖലയില്‍ വിശദ സര്‍വേ നടത്തിയെന്നും ഇതിന്റെ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...