പനജി: മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങി മരിച്ചു. ഗോവ കാണ്ടോളിമിലില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പതിനഞ്ചുവയസ്സുള്ള മകളെയും പത്തുവയസ്സുള്ള മകനെയുമാണ് പിതാവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. ബിസിനസുകാരനായിരുന്ന ജോയ് ഫെര്‍ണാണ്ടസിനെ (46) വീടിന് അല്‍പ്പം അകലെയുള്ള ഒരു മരത്തില്‍ തങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
ജോലിക്ക് പോയിരുന്ന ഭാര്യ വൈകീട്ട് തിരിച്ചുവന്നപ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്. വീട് പുറത്തുനിന്ന് പൂട്ടിയിരിക്കുന്നത് കണ്ട ഭാര്യ ഭര്‍ത്താവിനെ മൊബൈലില്‍ വിളിച്ചിട്ട് കിട്ടിയില്ല. തുടര്‍ന്ന് അയല്‍ക്കാരുടെ സഹായത്തോടെ വീട് കുത്തിത്തുറന്നപ്പോള്‍ രണ്ട് മക്കളെയും മരിച്ച നിലയില്‍ കാണുകയായിരുന്നു. ഭര്‍ത്താവിനെ കാണാനില്ലായിരുന്നു. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു.
പൊലീസ് ഇയാള്‍ക്കായി തിരച്ചില്‍ നടത്തവെയാണ് ഇദ്ദേഹത്തെ ഒരു കിലോമീറ്റര്‍ ദൂരെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുമായി സ്ഥിരം വഴക്ക് കൂടാറുള്ളതായി അയല്‍വാസികള്‍ പൊലീസില്‍ മൊഴി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

