MORE

    ഭാരതി എയര്‍ടെല്‍: കൊച്ചിയില്‍ 5ജി സേവനം ഉടന്‍ ആരംഭിക്കും

    Date:

    സംസ്ഥാനത്ത് ആദ്യമായി 5ജി സേവനം ആരംഭിക്കാനൊരുങ്ങി പ്രമുഖ ടെലികോം സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കേരളത്തിലാദ്യമായി കൊച്ചിയിലാണ് 5ജി സേവനം ആരംഭിക്കാന്‍ എയര്‍ടെല്‍ പദ്ധതിയിടുന്നത്.

    നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതിനനുസരിച്ച്‌ ഉപഭോക്താക്കള്‍ക്ക് ഘട്ടം ഘട്ടമായി 5ജി പ്ലസ് സേവനങ്ങള്‍ ലഭിക്കുമെന്ന് എയര്‍ടെല്‍ വ്യക്തമാക്കി.

    ഉപഭോക്താക്കള്‍ക്ക് 5ജി ലഭിക്കാന്‍ സിം അപ്ഗ്രേഡ് ചെയ്യേണ്ടതില്ലെന്ന് കമ്ബനി അറിയിച്ചിട്ടുണ്ട്. 5ജി സപ്പോര്‍ട്ട് ചെയ്യുന്ന മൊബൈല്‍ ഫോണുകളില്‍ മറ്റു ചെലവൊന്നും കൂടാതെ തന്നെ വേഗമേറിയ 5ജി സേവനങ്ങള്‍ ആസ്വദിക്കാനാകുന്നതാണ്. ‘കേരളത്തിലെ എല്ലാ നഗരങ്ങളിലും 5ജി പ്ലസ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പരിശ്രമത്തിലാണ് കമ്ബനി’, ഭാരതി എയര്‍ടെല്‍ കേരള സിഒഒ അമിത് ഗുപ്ത പറഞ്ഞു.

    5ജി സേവനങ്ങള്‍ ലഭിക്കാന്‍ നിലവിലുള്ള ഡാറ്റ മതിയാകും. 5ജി സപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഉപകരണങ്ങളിലും എയര്‍ടെല്‍ 5ജി പ്ലസ് സേവനങ്ങള്‍ ലഭിക്കുന്നതാണ്. നിലവില്‍, രാജ്യത്തെ വിവിധ നഗരങ്ങളില്‍ എയര്‍ടെല്‍ 5ജി സേവനം ലഭ്യമാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...