കേന്ദ്ര സര്‍ക്കാരിനു കീഴിലെ നാഷനല്‍ ടെക്നിക്കല്‍ റിസര്‍ച് ഓര്‍ഗനൈസേഷനില്‍ 160 ടെക്നിക്കല്‍ അസിസ്റ്റന്റ്, 22 ഏവിയേറ്റര്‍-II ഒഴിവ്.
എന്‍ടിആര്‍ഒ ഏവിയേറ്റര്‍-II ആന്‍ഡ് ടെക്നിക്കല്‍ അസിസ്റ്റന്റ് എക്സാമിനേഷന് 2022 വഴിയാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. ജനുവരി 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 500 രൂപയാണ് ഫീസ്. പട്ടികവിഭാഗം, ഭിന്നശേഷി, സ്ത്രീകള്‍ എന്നിവര്‍ക്കു ഫീസില്ല. എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളാണു തൊട്ടടുത്ത പരീക്ഷാകേന്ദ്രങ്ങള്‍. വിശദവിവരങ്ങള്‍ www.ntro.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

