ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിനായി പുതിയ ഫീച്ചറുമായി പ്രമുഖ വീഡിയോ കോളിങ് ആപ്പായ ഗൂഗിള്‍ മീറ്റ്.
വീഡിയോ കോളിനിടെ ഇനി ഇമോജികള്‍ ഉപയോഗിക്കാം എന്നതാണ് പുതിയ ഫീച്ചര്‍.ഒരു വര്‍ഷം മുന്‍പ് ഇമോജികള്‍ കൊണ്ടുവരുമെന്ന് ഗുഗിള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോഴാണ് ഫീച്ചര്‍ എത്തിയത്. വാട്സാപ്പില്‍ ഉള്ളത് പോലെ ഇമോജികളുടെ നിറം മാറ്റാനും ഗൂഗിള്‍ മീറ്റില്‍ സാധിക്കും. വെബിലൂടെ ഗൂഗിള്‍ മീറ്റ് ഉപയോഗിക്കുന്നവര്‍ക്കും ഐ.ഓ.എസിലുമാകും ആദ്യഘട്ടത്തില്‍ പുതിയ ഫീച്ചര്‍ ഉപയോഗിക്കാനാകും. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കാന്‍ വൈകുമെന്നാണ് വിവരങ്ങള്‍.

