ലാത്തൂര്‍ (മഹാരാഷ്ട്ര)
മഹാരാഷ്ട്രയിലെ ലാത്തൂരില്‍ വൈദ്യുതി ഓഫീസിലേക്ക് വിവാഹവസ്ത്രം അണിഞ്ഞ് കുതിരപ്പുറത്ത് കര്‍ഷകരുടെ മാര്‍ച്ച്.
2018ല്‍ ട്രാന്‍സ്ഫോര്‍മറിന് പണം നല്‍കിയിട്ടും ഇതുവരെ വൈദ്യുതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മഹാവിതരണിന്റെ നിലംഗയിലെ ഓഫീസിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് നടത്തിയത്. ഇക്കാര്യം ഉന്നയിച്ച് ഉദ്യോഗസ്ഥനെ സമീപിച്ചപ്പോള്‍ ‘നിശ്ചയത്തിനുള്ള പണമേ അടച്ചിട്ടുള്ളൂ. വിവാഹത്തിനുള്ളത് ഇനിയും ബാക്കി കിടക്കുകയാണെന്ന്’ പരിഹസിച്ചു. പിന്നാലെയാണ് കര്‍ഷകര്‍ വിവാഹവസ്ത്രം അണിഞ്ഞ് മാര്‍ച്ച് നടത്തിയത്. വൈദ്യുത വിതരണ ശൃംഖല അദാനി ഗ്രൂപ്പ് അടക്കമുള്ളവര്‍ക്ക് തുറന്നുകൊടുക്കാനുള്ള നീക്കം തൊഴിലാളി പണിമുടക്കിനെ തുടര്‍ന്ന് സര്‍ക്കാരിന് പിന്വലിക്കേണ്ടിവന്നതിനു പിന്നാലെയാണ് കര്ഷകവരുടെ പ്രതിഷേധം.

