MORE

    രണ്ടാമത്തെ പ്രസവം മുതല്‍ ഓരോ പ്രസവത്തിനും ശമ്ബള വര്‍ദ്ധനവ്; ഒരു വര്‍ഷത്തെ പ്രസവാവധി; കൂടാതെ സര്‍ക്കാര്‍ ചെലവില്‍ കുട്ടിയെ നോക്കാന്‍ ആയ: കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ച്‌ സിക്കിം

    Date:

    ഗുവാഹാത്തി: ജനസംഖ്യ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ച്‌ സിക്കിം സര്‍ക്കാര്‍. രണ്ടോ അതില്‍ കൂടുതലോ കുട്ടികളെ പ്രസവിക്കുന്നവര്‍ക്കാണ് വന്‍ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാമത്തെ പ്രസവം മുതല്‍ ശമ്ബള വര്‍ധനവ് അടക്കമുള്ള ആനുകൂല്യങ്ങളാണ് ലഭിക്കുക. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ വനിതകളുടെ രണ്ടാമത്തെ പ്രസവത്തിന് ശമ്ബള വര്‍ധനവ് ഉണ്ടാകും. മൂന്നാമത് പ്രസവിക്കുമ്ബോള്‍ അടുത്ത വര്‍ധനവ് ഉണ്ടാകും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സര്‍ക്കാര്‍ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമംങ് ആണ് ജനസംഖ്യാ വര്‍ധനവിനായി ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

    ശമ്ബള വര്‍ദ്ധനവ് കൂടാതെ കുട്ടിയെ നോക്കാന്‍ ഒരാളെയും സര്‍ക്കാര്‍ ഏര്‍പ്പെടുത്തും. ഇവര്‍ക്ക് പതിനായിരത്തോളം രൂപ ശമ്ബളമായി സര്‍ക്കാര്‍തന്നെ നല്‍കുമെന്നും പ്രഖ്യാപനത്തില്‍ പറയുന്നുണ്ട്. 40-ന് മുകളില്‍ പ്രായമുള്ള സ്ത്രീകളെ സര്‍ക്കാര്‍ റിക്രൂട്ട് ചെയ്ത് കുട്ടികളെ പരിപാലിക്കാനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ വനിതകളുടെ വീടുകളിലേക്ക് നിയോഗിക്കുമെന്ന് സിക്കിം മുഖ്യമന്ത്രി പറഞ്ഞു. ഇവര്‍ക്ക് പതിനായിരം രൂപ മാസത്തില്‍ നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

    ഇതുകൂടാതെ പ്രസവാവധിയായി വനിതകള്‍ക്ക് 365 ദിവസം നല്‍കുമെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ ഭര്‍ത്താവിന് ഒരു മാസം അവധിയും നല്‍കുമെന്നാണ് പ്രഖ്യാപനം. ഏഴ് ലക്ഷത്തോളമാണ് നിലവില്‍ സിക്കിമിലെ ജനസംഖ്യ. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഏറ്റവും കുറഞ്ഞ ജനന നിരക്കാണ് സിക്കിമിലേത്. 2022-ല്‍ സര്‍ക്കാര്‍ രേഖകള്‍പ്രകാരം സിക്കിമിലെ ടി.എഫ്.ആര്‍. (Total fertility rate) 1.1 ആണ്. കഴിഞ്ഞ നവംബറില്‍ സ്ത്രീകള്‍ക്ക് ഒരുവര്‍ഷം പ്രസവാവധിയും മറ്റാനൂകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ശമ്ബള വര്‍ധനവ് കൂടി പ്രഖ്യാപിച്ചിരിക്കുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...