MORE

    ക്വയ്റ്റ് മോഡിലിട്ടാല്‍ ബ്രേക്കെടുക്കാം ; പുതിയ അപ്ഡേറ്റുമായി ഇന്‍സ്റ്റാഗ്രാം

    Date:

    ന്‍സ്റ്റഗ്രാമില്‍ കൂടുതല്‍ നേരം ചെലവിടുന്നുണ്ടോ ? എങ്കില്‍ ആപ്പില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ നിര്‍ത്തിവെച്ച്‌ ഇനി ഇടവേളയെടുക്കാം.

    സമൂഹമാധ്യമത്തില്‍ ചിലവിടുന്ന നേരം കുറയ്ക്കാന്‍ നിരവധി പേരെ പുതിയ അപ്ഡേഷന്‍ സഹായിക്കും. ഇന്‍സ്റ്റാഗ്രാം പുതിയ മോഡ് അവതരിപ്പിച്ചിട്ടുണ്ട്. ക്വയ്റ്റ് മോഡ് എന്നറിയപ്പെടുന്ന ഈ സംവിധാനം വഴി ആപ്പില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ നിര്‍ത്തിവെച്ച്‌ ഉപഭോക്താക്കള്‍ക്ക് ഇടവേളയെടുക്കാം.

    ക്വയ്റ്റ് മോഡ് ഓണാക്കി കഴിഞ്ഞാല്‍ പിന്നീട് നോട്ടിഫിക്കേഷനുകള്‍ ഒന്നും ലഭിക്കില്ല. നിങ്ങളുടെ പ്രൊഫൈല്‍ പേജില്‍ നിന്ന് അക്കൗണ്ട് ക്വയ്റ്റ് മോഡിലാണ് എന്ന് മറ്റുള്ളവര്‍ക്ക് അറിയാനും സാധിക്കും. നിലവില്‍ യുഎസ്, യുകെ, അയര്‍ലണ്ട്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവിടങ്ങളില്‍ ഈ മോഡ് ലഭ്യമാക്കിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളില്‍ ഉടനെ ഈ ഫീച്ചര്‍ അവതരിപ്പിക്കും. ക്വയ്റ്റ് മോഡ് ഓണാക്കാന്‍ എളുപ്പമാണ്. ഇന്‍സ്റ്റഗ്രാമിലെ സെറ്റിങ്സില്‍ പോയി നോട്ടിഫിക്കേഷന്‍സ് ക്ലിക്ക് ചെയ്യുക. അതിനു ശേഷം ക്വയ്റ്റ് മോഡ് ഓണാക്കി കൊടുത്താല്‍ മതിയാകും. ഇതിനു പിന്നാലെ ഇന്‍സ്റ്റാഗ്രാമില്‍ എന്തെല്ലാം കാണണം എന്ന് തീരുമാനിക്കാനുള്ള ഓപ്ഷന്‍ കൂടി നല്കുകയാണ് ആപ്പ് നിലവില്‍. എക്‌സ്‌പ്ലോര്‍ പേജില്‍ നിന്നും ഉപഭോക്താവിന് താല്പര്യമില്ലാത്ത ഒന്നില്‍ക്കൂടുതല്‍ ഉള്ളടക്കങ്ങള്‍ തെര‍ഞ്ഞെടുക്കാം. എന്നിട്ട് നോട്ട് ഇന്‍ട്രസ്റ്റഡ് മാര്‍ക്ക് ചെയ്താല്‌ പണി കഴിഞ്ഞു.

    ഇത്തരത്തില്‍ ഒഴിവാക്കുന്നവയ്ക്ക് സമാനമായ ഉള്ളടക്കങ്ങള്‍ എക്‌സ്‌പ്ലോര്‍ ടാബിലും റീല്‍സിലും സെര്‍ച്ചിലുമൊന്നും കാണിക്കില്ല. കൂടാതെ ചില വാക്കുകള്‍ ഉള്‍പ്പെടുന്ന മെസെജുകള്‍ ബ്ലോക്ക് ചെയ്യാനും ഇന്‍സ്റ്റാഗ്രാമില്‍ സൗകര്യമുണ്ട്. ഉള്ളടക്കങ്ങള്‍ സജസ്റ്റ് ചെയ്യുന്നതിലും ഈ സംവിധാനം ലഭ്യമാണ്. ഒന്നോ അതിലധികമോ വാക്കുകള്‍, ഇമോജികള്‍, ഹാഷ്ടാഗുകള്‍ തുടങ്ങിയവ ഉള്‍പ്പെട്ട പോസ്റ്റുകള്‍ സജസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും. ഇതിനായി പ്രൈവസി സെറ്റിങ്‌സില്‍ ഹിഡന്‍ വേഡ്‌സ് എന്ന പേരില്‍ ഒരു സെക്ഷന്‍ തന്നെയുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...