പെര്‍ത്ത്: ഓസ്ട്രേലിയയില്‍ ട്രക്കില്‍ കൊണ്ടുപോകുന്നതിനിടെ കാണാതെപോയ ആണവ വികിരണ ശേഷിയുള്ള ഉപകരണം കണ്ടെത്തി.
ഗുളിക വലിപ്പത്തിലുള്ള സീഷ്യം 137 കാപ്സൂള്‍ ആണ് ബുധനാഴ്ച ന്യൂമാന്‍ എന്ന പ്രദേശത്തിന് തെക്കായി റോഡരികില്‍ നിന്നാണ് കിട്ടിയത്. വെള്ളിനിറത്തില്‍ സിലിണ്ടര്‍ രൂപത്തിലുള്ള കാപ്സൂള്‍ കഴിഞ്ഞ ആറ് ദിവസത്തെ തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. മനുഷ്യന്റെ നഖത്തിനേക്കാള്‍ ചെറുതാണ് ഈ സിലിണ്ടര്‍.
ജനുവരി 12ന് ഓസ്ട്രേലിയയിലെ പില്‍ബാറയില്‍ നിന്നും പെര്‍ത്തിലേക്ക് ട്രക്കില്‍ കൊണ്ടു പോകുന്നതിനിടെയാണ് ഉപകരണം നഷ്ടമായത്.
എന്നാല്‍ ജനുവരി പകുതിയോടെയാണ് ഉപകരണം നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പെട്ടത്. അണുപ്രസരണം കണ്ടെത്താന്‍ ശേഷിയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് 1400 കിലോമീറ്റര്‍ തെരച്ചില്‍ നടത്തി. സ്ട്രേലിയന്‍ സൈന്യം, ആണവ വകുപ്പ്, വിവിധ പൊലീസ് ഏജന്‍സികള്‍ തുടങ്ങിയവ തിരച്ചിലില്‍ പങ്കെടുത്തിരുന്നു. കാപ്സൂള്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ഇന്ന് പെര്‍ത്തിലേക്ക് കൊണ്ടു പോകും.

