MORE

    അദാനിയുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടണമെന്ന് മോദിയോട് ആപ് എം.പി സഞ്ജയ് സിങ്

    Date:

    വ്യവസായ ഭീമന്‍ ഗൗതം അദാനിയുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടണമെന്ന് ആം ആദ്മി പാര്‍ട്ടി എം.പി സഞ്ജയ് സിങ് ആവശ്യപ്പെട്ടു.

    ആവശ്യം ഉന്നയിച്ച്‌ പ്രധാനമന്ത്രി മോദിക്ക് കത്തെഴുതിയിട്ടുണ്ടെന്നും എം.പി അറിയിച്ചു.

    ”അദാനിയുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ഇ.ഡിക്കും സി.ബി.ഐക്കും ഞാന്‍ കത്തെഴുതിയിട്ടുണ്ട്. അല്ലാത്തപക്ഷം മറ്റ് വ്യവസായികളെയും മുതലാളിമാരെയും പോലെ അദ്ദേഹവും രാജ്യത്ത് നിന്ന് പലായനം ചെയ്താല്‍ ഈ രാജ്യത്തെ കോടിക്കണക്കിന് ആളുകള്‍ക്ക് കൈമലര്‍ത്തേണ്ടിവരും” -എം.പി പറഞ്ഞു.

    “അദാനിയുടെ നുണകളുടെയും വഞ്ചനയുടെയും പര്‍വ്വതം ഒരു ചീട്ടുകൊട്ടാരം കണക്കെ തകരുകയാണ്. രാജ്യത്തെ കോടിക്കണക്കിന് നിക്ഷേപകര്‍ ആശങ്കയിലാണ്. എല്‍.ഐ.സിയിലും എസ്.ബി.ഐയിലും നിക്ഷേപിച്ചവര്‍ ആശങ്കയിലാണ്. കാരണം ഇരുവരും കോടിക്കണക്കിന് രൂപ വായ്പ നല്‍കിയിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ പ്രധാനമന്ത്രി മുന്നോട്ടുവരണം. ആര്‍.ബി.ഐയും ഇ.ഡിയും സി.ബി.ഐയും എന്താണ് ചെയ്യുന്നതെന്ന് ധനമന്ത്രി പറയണം. എന്തുകൊണ്ടാണ് ഇത്രയും വലിയ അഴിമതിക്കെതിരെ സര്‍ക്കാര്‍ മൗനം പാലിക്കുന്നത്” -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...