MORE

    ‘മൂന്ന് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്‍ദാനം ചെയ്‍തു’, പ്രതികരണവുമായി ‌ഋഷഭ് ഷെട്ടി

    Date:

    ‘കാന്താര’ എന്ന വന്‍ ഹിറ്റ് ചിത്രത്തിലൂടെ രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകനും നടനുമാണ് ‌ഋഷഭ് ഷെട്ടി.

    ഋഷഭ് ഷെട്ടി സ്വന്തം സംവിധാനത്തിലുള്ള ചിത്രത്തില്‍ നായകനായിട്ടായിരുന്നു പ്രേക്ഷകരെ വിസ്‍മയിപ്പിച്ചത്. വിവിധ ഭാഷകളിലെ സൂപ്പര്‍ താരങ്ങളെയടക്കം ചിത്രം അമ്ബരപ്പിച്ചിരുന്നു. ചിത്രത്തിന്റെ പ്രീക്വല്‍ ഒരുങ്ങാനിരിക്കെ മറ്റൊരു വാര്‍ത്തയോട് പ്രതികരിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് ഋഷഭ് ഷെട്ടി.

    ഋഷഭ് ഷെട്ടി രാഷ്‍ട്രീയത്തിലേക്കിറങ്ങുന്നു എന്ന വാര്‍ത്തയോടായിരുന്നു പ്രതികരണം. രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ ആഗ്രഹിക്കുന്നില്ല എന്നും സമൂഹത്തിലെ മാറ്റം രാഷ്ട്രീയത്തില്‍ നിന്നാകണമെന്ന് ഇല്ല എന്നും ഋഷഭ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആരെങ്കിലും സമീപിച്ചിരുന്നോ എന്ന ചോദ്യത്തോടും കന്നഡ താരം ഋഷഭ് ഷെട്ടി പ്രതികരിച്ചു. മൂന്ന് പാര്‍ട്ടികളും തനിക്ക് തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്‍ദാനം ചെയ്‍തുവെന്നാണ് ഋഷഭ് ഷെട്ടി പറഞ്ഞത്.

    ‘കെജിഎഫ്’ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മിച്ച്‌ സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം വലിയ സ്വീകാര്യത നേടിയതിനെ തുടര്‍ന്നാണ് മറ്റ് ഭാഷകളിലേക്കും എത്തിയത്. 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. ചിത്രത്തില്‍ സപ്‍തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഋഷഭ് ഷെട്ടി തന്നെയാണ് തിരക്കഥയും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...