യൂട്യൂബറായ യുവതി വാടക വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. സാംഗി വ്ളോഗ്സ് എന്ന ചാനല്‍ നടത്തിയിരുന്ന പ്രിയോലിന നാഥ് എന്ന യുവതിയെയാണ് വാടക വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അസമിലെ ഗുവാഹത്തിയിലാണ് സംഭവം. പ്രിയോലിന നാഥ് വിവാഹം കഴിച്ചിട്ട് ഏറെനാളുകള്‍ ആയിരുന്നില്ല.
മൂന്ന് മാസം മുമ്ബ് വിവാഹിതരായ പ്രിയോലിന ബാമുനിമൈതാനത്ത് ഒരു വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. കഴുത്തിന് ചുറ്റും കയര്‍ ചുറ്റിയ നിലയിലായിരുന്നു മൃതദേഹം. നിരവധി മുറിവുകളും ശരീരത്തിലുണ്ടായിരുന്നു. ഇതോടെയാണ് ആത്മഹത്യയാണോ കൊലപാതകമാണോയെന്ന സംശയത്തിലേക്ക് നയിച്ചത്.
മരണത്തിന് പിന്നാലെ പ്രിയോലിനയുടെ കുടുംബം ആരോപണവുമായി രംഗത്തെത്തി. പ്രിയോലിനയെ കൊലപ്പെടുത്തിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. അസമിലെ സോണിത്പൂര്‍ ജില്ലയിലെ ജമുഗുരിഹാട്ടില് താമസിക്കുന്ന ഭര്‍ത്താവ് പങ്കജ് നാഥിനെ ചന്ദ്മാരി പോലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു.

