ഹൗറ
മണ്ണില്‍ പടവെട്ടുന്നവരുടെ ഏറ്റവും വലിയ വിപ്ലവ ജനകീയ പ്രസ്ഥാനമായ കര്‍ഷക തൊഴിലാളി യൂണിയന് പത്താം അഖിലേന്ത്യ സമ്മേളനത്തിന് ഹൗറയില്‍ ബുധനാഴ്ച തുടക്കമാകും.
തേഭാഗാ പ്രക്ഷോഭം, ഭക്ഷ്യപ്രക്ഷോഭം എന്നിവയുടെ ഭാഗമായി വലിയ പോരാട്ടങ്ങളും രക്തസാക്ഷിത്വങ്ങളും ഉണ്ടായ ഹൗറ ജില്ലയിലെ മാഷില, ഹന്താല്, ജഗത്വല്ലഭപുര്, ശന്തോഷ്പുര്, അംതാ, ബഹനാന് എന്നിവിടങ്ങളില്‍നിന്നുള്ള ദീപശിഖാറാലിയെ നേതാക്കള്‍ സ്വീകരിക്കും.
ഹൗറയിലെ സരത് സദനാണ് പ്രതിനിധി സമ്മേളനവേദി. ജ്യോതി ബസുവിന്റെ പേരാണ് സമ്മേളന നഗറിന് നല്‍കിയിട്ടുള്ളത്. അഖിലേന്ത്യ പ്രസിഡന്റ് എ വിജയരാഘവന് പതാക ഉയര്‍ത്തും. തുടര്‍ന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. പതിനേഴ് സംസ്ഥാനത്തുനിന്ന് 780 പ്രതിനിധികള്‍ പങ്കെടുക്കും. വിവിധ വര്‍ഗ– -ബഹുജന സംഘടന നേതാക്കള്‍ അഭിവാദ്യം അര്‍പ്പിക്കും. കതംത്തല വിജയ് നന്ദ പാര്‍ക്കില്‍ പതിനേഴിന് പൊതു സമ്മേളനം നടക്കും. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ സംസാരിക്കും.

