MORE

    ഇ.ഡി ഡയറക്ടറുടെ കാലാവധി നീട്ടിയത് നിയമവിരുദ്ധം

    Date:

    ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടിയത് നിയമ വിരുദ്ധമാണെന്ന് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഡ്വ.

    കെ.വി. വിശ്വനാഥന്‍ ബോധിപ്പിച്ചു. ഇ.ഡി ഡയറക്ടറുടെ കാലാവധി അഞ്ചു വര്‍ഷത്തേക്ക് നീട്ടാനായി 2003ലെ കേന്ദ്ര വിജിലന്‍സ് കമീഷന്‍ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 2021ല്‍ കൊണ്ടുവന്ന നിയമഭേദഗതിയും നിയമവിരുദ്ധമാണെന്ന് അമിക്കസ് ക്യൂറി വ്യക്തമാക്കി.

    പ്രതിപക്ഷത്തിനെതിരെ ഇ.ഡിയെ ഉപയോഗിക്കുന്നുവെന്ന ആക്ഷേപത്തിനിടയില്‍ മോദി സര്‍ക്കാര്‍ ഇ.ഡി ഡയറക്ടറുടെ കാലാവധി വീണ്ടും നീട്ടിയതിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ 2022 സെപ്റ്റംബറില്‍ പരിഗണിച്ച മുന്‍ ചീഫ് ജസ്റ്റിസ് യു.യു ലളിത് ആണ് വിശ്വനാഥനെ അമിക്കസ് ക്യൂറിയായി നിയമിച്ചത്.

    വിനീത് നാരായണ്‍, പ്രകാശ് സിങ്, കോമണ്‍ കോസ് കേസുകളിലെ സുപ്രീംകോടതി വിധികള്‍ പ്രകാരം കാലാവധി നീട്ടിയതും അതിനായി ഭേദഗതി കൊണ്ടുവന്നതും നിയമവിരുദ്ധമാണെന്ന് അമിക്കസ് ചൂണ്ടിക്കാട്ടി. മിശ്രക്ക് ഇനിയും കാലാവധി നീട്ടിനല്‍കരുതെന്ന് 2021ലെ കോമണ്‍കോസ് കേസില്‍ സുപ്രീംകോടതിതന്നെ വിധിച്ചതാണ്.

    അസാധാരണ സാഹചര്യം മാത്രമേ ഈ വിധിക്ക് അപവാദമാകാവൂ എന്ന് ആ വിധിയില്‍ പ്രത്യേകം കോടതി പറഞ്ഞിരുന്നു. ഭരണകൂടത്തിന്റെ സ്വാധീനത്തില്‍നിന്ന് ഇ.ഡിയെ സംരക്ഷിച്ചുനിര്‍ത്തണമെന്ന കാഴ്ചപ്പാടോടെ സുപ്രീംകോടതി വിഷയത്തെ സമീപിക്കണം.

    കാലാവധി നീട്ടുന്നത് ‘പൊതുതാല്‍പര്യം’ മുന്‍ നിര്‍ത്തി എന്നുപറയുന്നത് വ്യര്‍ഥമാണെന്ന് മദ്രാസ് ഹൈകോടതി വിധിയില്‍ പറഞ്ഞിട്ടുള്ളതും വിശ്വനാഥന്‍ ഓര്‍മിപ്പിച്ചു.

    അമിക്കസിന് അദ്ദേഹത്തിന്റെ വാദമുഖങ്ങള്‍ നിരത്താന്‍ സമയം അനുവദിക്കണമെന്ന് ഹരജിക്കാരുടെ അഭിഭാഷകരായ അഭിഷേക് മനു സിങ്‍വിയും ഗോപാല്‍ ശങ്കരനാരായണനും ആവശ്യപ്പെട്ടപ്പോള്‍ ഹരജിക്കാര്‍ക്ക് ഈ കേസ് നല്‍കാനുള്ള അധികാരമില്ലെന്നും അത് തീരുമാനിച്ചിട്ട് അമിക്കസ് ക്യുറിക്ക് അവസരം നല്‍കിയാല്‍ മതിയെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കേന്ദ്ര സര്‍ക്കാറിനുവേണ്ടി വാദിച്ചു.

    Previous articleവെള്ളപൊക്ക ദുരിതാശ്വാസ ഫണ്ട് വെട്ടിച്ച്‌ സിപിഎമ്മും പാര്‍ട്ടി സഖാക്കളും തഴച്ചു വളര്‍ന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലോകായുക്ത വിധി പറയാനായി മാറ്റി വെച്ചിരിക്കുന്നത്. അതു പോലെ ആയിരം മുതല്‍ കോടികള്‍ വരെ ദുരിതം അനുഭവിക്കുന്നവര്‍ക്കായി നല്കിയ വിദേശ മലയാളികള്‍ പിണറായിയ്ക്കും ഇടതു പക്ഷത്തിനും വോട്ട് ചെയ്തതില്‍ പശ്ചാതാപം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. ഇത്രയധികം അഴിമതിയും ധൂര്‍ത്തും സ്വജനപക്ഷപാതവും നടത്തിയ ഭരണം കേരളം നാളിതുവരെ കണ്ടിട്ടില്ലെന്നാണ് വിദേശ മലയാളികളും പറയുന്നത്.
    Next articleമേഘാലയയില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച്‌ മുകുള്‍ സാംഗ്മയും

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...