MORE

    ‘പൗരന്മാരുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടില്ല, എന്നാല്‍ കല്യാണം നയപരമായ വിഷയം’; സ്വവര്‍ഗ വിവാഹത്തെക്കുറിച്ച്‌ മന്ത്രി കിരണ്‍ റിജിജു

    Date:

    ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തെ സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു.

    പൗരന്മാരുടെ സ്വകാര്യ ജീവിതത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടില്ലെന്നും എന്നാല്‍ വിവാഹം എന്നത് നയപരമായ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ‘ആരുടേയും വ്യക്തിജീവിതത്തില്‍ സര്‍ക്കാര്‍ ഇടപെടില്ല. അതുകൊണ്ട് തന്നെ ആശയക്കുഴപ്പത്തിന്‍റെ ആവശ്യമില്ല. എന്നാല്‍ വിവാഹത്തിലേക്ക് വരുമ്ബോള്‍ അത് ഒരു നയപരമായ വിഷയമാണ്’ -കിരണ്‍ റിജിജു പറഞ്ഞു. ഇതിലൂടെ പൗരന്മാരുടെ വ്യക്തി സ്വാതന്ത്ര്യം, വ്യക്തിപരമായ പ്രവൃത്തികള്‍ എന്നിവ ഒരിക്കലും സര്‍ക്കാര്‍ തടസ്സപ്പെടുത്തുകയോ നിയന്ത്രിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

    സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ആവശ്യത്തെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നു. സ്വവര്‍ഗ വിവാഹങ്ങള്‍ ഭാരത കുടുംബസങ്കല്‍പ്പത്തിന് എതിരാണെന്നും എതിര്‍ ലിംഗത്തിലുള്ള രണ്ടുപേര്‍ തമ്മിലുള്ള ഐക്യമാണ് വിവാഹത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ അടിത്തറയെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

    അതേസമയം, സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ചിന്‍റെ പരിഗണനക്ക് വിട്ടു. ഏപ്രില്‍ 18ന് ഭരണഘടന ബെഞ്ച് വാദം കേള്‍ക്കും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...