കൊച്ചി: ഇടപ്പള്ളിക്ക് സമീപം ഉണ്ണിച്ചിറയിലെ ഗോഡൗണില്‍ സൂക്ഷിച്ച 7000 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി.
കായംകുളം സ്വദേശി അജിത്തിനെ കസ്റ്റഡിയിലെടുത്തു. ഗോഡൗണിലെ രഹസ്യ അറയില്‍ കാനുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്പിരിറ്റ്.
രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം ഗോഡൗണിലെത്തുന്നത്. കായംകുളം സ്വദേശി അഖില്‍ എന്നയാളാണ് ഗോഡൗണ്‍ വാടകയ്ക്ക് എടുത്തിരുന്നത്. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

