MORE

    ഓപറേഷന്‍ കാവേരി: സുഡാനില്‍ നിന്ന് 423 പേരെ കൂടി ജിദ്ദയിലെത്തിച്ചു

    Date:

    ജിദ്ദ: ഓപറേഷന്‍ കാവേരിക്ക് കീഴില്‍ സുഡാനില്‍ നിന്ന് 423 പേരെ കൂടി ജിദ്ദയിലെത്തിച്ചു. ഐ.എന്‍.എസ് കപ്പലില്‍ 288 പേരും ഐ.എ.എഫ്.സി130 ജെ വിമാനത്തില്‍ 135 പേരും ഞായറാഴ്ച ജിദ്ദയിലെത്തി.

    ഇതോടെ ഓപറേഷന്‍ കാവേരിക്ക് കീഴില്‍ ജിദ്ദയിലെത്തിച്ചവരുടെ എണ്ണം 2823 ആയി. 3400 ഇന്ത്യക്കാരാണ് സുഡാനിലുള്ളത്. ബാക്കിയുള്ളവരെയും ഉടന്‍ ജിദ്ദയിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

    അതേ സമയം, സുഡാനില്‍ നിന്നെത്തിച്ചവരെയുമായി രണ്ട് വിമാനങ്ങള്‍ കൂടി ജിദ്ദയില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. 229 പേരുമായി ഒരു വിമാനം ബംഗളൂരുവിലേക്കും 40 ആളുകളുമായി ഐ.എ.എഫ്.സി 30 ജെ എന്ന നേവി വിമാനം ഡല്‍ഹിയിലേക്കുമാണ് പുറപ്പെട്ടത്. എട്ട് ബാച്ചുകളിലായി ഡല്‍ഹി, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെത്തിച്ചവരുടെ എണ്ണം 2225 ആയി.

    ഒ.ഐ.സി സെക്രട്ടറി ജനറലും യു.എന്‍ മിഷന്‍ തലവനും ചര്‍ച്ച നടത്തി

    ജിദ്ദ: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിലെ സംഭവവികാസങ്ങള്‍ ഒ.ഐ.സി സെക്രട്ടറി ജനറലും സുഡാനിലെ യു.എന്‍ മിഷന്‍ മേധാവിയും തമ്മില്‍ ചര്‍ച്ച ചെയ്തു. ടെലിഫോണ്‍ സംഭാഷണത്തിനിടെയാണ് ഒ.ഐ.സി. സെക്രട്ടറി ജനറല്‍ ഹുസൈന്‍ ഇബ്രാഹിം ത്വാഹ സുഡാനിലെ യു.എന്‍ ഇന്‍റഗ്രേറ്റഡ് മിഷന്റെ തലവന്‍ വോള്‍ക്കര്‍ പെര്‍ത്തസുമായി സുഡാനിലെ സംഭവവികാസങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്തത്. വെടിനിര്‍ത്തലിന്റെ തുടര്‍ച്ചയും ചര്‍ച്ചകളും പുനരാരംഭിക്കണമെന്ന് ഇരുപക്ഷവും സംഭാഷണത്തിനിടെ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...