MORE

    ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ ലയണല്‍ മെസിയും സൗദി ലീഗില്‍

    Date:

    ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ ലയണല്‍ മെസിയും സൗദി ലീഗില്‍ പന്ത് തട്ടുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ വാര്‍ത്താ ഏജന്‍സിയാണ് എഎഫ്പിയാണ് മെസി സൗദി ക്ലബ് അല്‍ ഹിലാലില്‍ കളിക്കുമെന്ന് പറയുന്നത്.

    അല്‍ ഹിലാലും മെസിയും തമ്മില്‍ ഇത്‌ സംബന്ധിച്ച്‌ ധാരണയായെന്നാണ് എഎഫ്പി അവകാശപ്പെടുന്നത്.

    “പിഎസ്ജി സൂപ്പര്‍ താരം ലയണല്‍ മെസി അടുത്ത സീസണില്‍ സൗദി അറേബ്യയില്‍ കളിക്കും. ചര്‍ച്ചകള്‍ നടത്തിയവരുമായി അടുപ്പമുള്ള ഒരു സൗദി സോഴ്സ് ഇക്കാര്യം എഎഫ്പിയോട് പറഞ്ഞു. വമ്ബന്‍ ഡീലാണ് നടന്നിരിക്കുന്നത്.” എഎഫ്പി ട്വീറ്റ് ചെയ്തു.

    മെസിയും അല്‍ ഹിലാലും തമ്മിലുള്ള ഡീല്‍ പൂര്‍ത്തിയായി കഴിഞ്ഞു. മെസി സൗദിയില്‍ കളിക്കുമെന്നും ഫ്രഞ്ച് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. പിഎസ്ജിയുമായുള്ള മെസിയുടെ കരാര്‍ ഈ സീസണോടെ അവസാനിക്കും. അര്‍ജന്റീന സൂപ്പര്‍ താരം പാരിസ് ക്ലബ്ബില്‍ തുടരില്ലെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

    സൗദി ലീഗില്‍ റൊണാള്‍ഡോയുടെ ക്ലബ്ബായ അല്‍ നസ്റിന്റെ പ്രധാന എതിരാളികളാണ് റിയാദില്‍ നിന്നുള്ള അല്‍ ഹിലാല്‍.
    ഏറ്റവും കൂടുതല്‍ തവണ സൗദി പ്രോ ലീഗ് കിരീടം സ്വന്തമാക്കിയ ടീമാണ് അല്‍ ഹിലാല്‍. മെസിക്കായി അല്‍ ഹിലാല്‍ ഒരു വര്‍ഷത്തേക്ക് 320 ദശലക്ഷം പൗണ്ട് പ്രതിഫലമായി വാഗ്ദാനം ചെയ്തെന്നാണ് റിപ്പോര്‍ട്ട്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് അല്‍ നസ്ര്‍ നല്‍കുന്നതിന്റെ ഇരട്ടി തുകയാണ് അല്‍ ഹിലാല്‍ മെസിക്ക് ഓഫര്‍ ചെയ്തിരിക്കുന്നതെന്നാണ് സൂചന.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...