MORE

    ആലുവ കേസ്; 100 ദിവസം പിന്നിട്ടപ്പോള്‍ വിധി പ്രസ്താവന; ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്

    Date:

    അഞ്ചു വയസ്സുകാരിയെ അരുംകൊല ചെയ്ത കുറ്റവാളിക്ക് കോടതി തൂക്കുകയര്‍ വിധിക്കുമ്ബോള്‍ അത് അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും ലഭിച്ച അംഗീകാരം കൂടിയാണ്.

    പൊലീസ് നടത്തിയ മികവാര്‍ന്ന അന്വേഷണമാണ് പ്രതിയെ അതിവേഗം വലയിലാക്കുന്നതിനും പരമാവധി ശിക്ഷ ലഭിക്കുന്നതിനും ഇടയാക്കിയത്.

    ഒരുപാട് സവിശേഷതകളുണ്ട് ഈ കേസ്സിന്. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തേടി കേരളത്തിലെത്തിയ അതിഥി തൊഴിലാളി കുടുംബത്തിന് നേരിട്ട ദുരന്തം സ്വന്തം നഷ്ടമായി മലയാളി ഏറ്റെടുത്തു. നമ്മുടെ അന്വേഷണ സംഘം കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. മണിക്കുറുകള്‍ക്കകം പ്രതിയെ വലിയിലാക്കി.

    തെളിവെടുപ്പും ചോദ്യം ചെയ്യലും ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കി. 35 ദിവസംകൊണ്ട് കുറ്റപത്രം തയ്യറാക്കി കോടതിയില്‍ സമര്‍പ്പിച്ച്‌ വിചാരണയും പൂര്‍ത്തിയാക്കി 100 ദിവസം പിന്നട്ടപ്പോള്‍ വിധിയും പ്രസ്താവിച്ച അപൂര്‍വ്വ കേസ് കൂടിയാണിത്. സ്‌പെഷ്യല്‍ പ്രോസികൂട്ടറെ നിയമിച്ച്‌ സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കി.

    പരമാവധി തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസിനും അത് കോടതിയെ ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷന്നും കഴിഞ്ഞു എന്നതും അഭിമാനകരമാണ്. ഒറ്റ സാക്ഷി പോലും കുറുമാറുകയോ കോടതിയില്‍ മാറ്റിപ്പറയുകയോ ചെയ്തില്ല. കുട്ടിയുമായി പ്രതി നടന്നു പോകുന്നത് കണ്ട ആലുവ മാര്‍ക്കറ്റിലെ സി ഐ ടി യു തൊഴിലാളി താജുദ്ദീന്‍ മുതല്‍ കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ വരെ കുട്ടിക്ക് നീതി ലഭ്യമാക്കാനായി ഒരേ മനസ്സോടെ നിലകൊണ്ടു.

    കേരളത്തിന്റെ പൊതുമനസ്സാക്ഷിയും ഇക്കാര്യത്തില്‍ സര്‍ക്കാരിനും അന്വേഷണ സംഘത്തിന്നും ഒപ്പം നിന്നു. ദാരുണമായ ഒരു സംഭവത്തെ സര്‍ക്കാരിനും പൊലീസിനും എതിരാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനിറങ്ങിയവര്‍ക്കും പ്രബുദ്ധ കേരളം ചെവികൊടുത്തില്ല. ഒടുവില്‍ പൊതുസമൂഹം ആഗ്രഹിച്ചതുപോലെ പ്രതിയെ തേടി തൂക്കുകയര്‍ എത്തുമ്ബോള്‍ സര്‍ക്കാരിനും അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും അഭിമാനിക്കാം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...