വാഷിംഗ്ടന്‍: അമേരിക്കയില്‍ സഹപാഠികള്‍ക്ക് നേരെ നിറയൊഴിച്ച 15 കാരനായ വിദ്യാര്‍ത്ഥി പിടിയില്‍.
വാഷിംഗ്ടനിലെ ഐഡിയ പബ്ലിക്ക് ചാര്‍ട്ടര്‍ സ്കൂളിന് സമീപത്താണ് സംഭവം നടന്നത്. ബുധനാഴ്ച രാവിലെ പത്തിന്(അമേരിക്കന്‍ സമയം) സ്കൂളിന് സമീപത്തെ തെരുവില്‍ വച്ച് അക്രമി സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.അക്രമിയുടെ വെടിയേറ്റ രണ്ട വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രദേശം സുരക്ഷിതമാണെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

