MORE

    ഓഡിയോ-വിഡിയോ കോളിങ്ങിന് പുതിയ രണ്ട് ഫീച്ചറുകളുമായി വാട്സ്‌ആപ്പ്

    Date:

    ന്യൂ ഡല്‍ഹി: ഓഡിയോ-വിഡിയോ കോളുമായി ബന്ധപ്പെട്ട് രണ്ട് പുതിയ ഫീച്ചറുകള്‍ പുറത്തിറക്കാനൊരുങ്ങി വാട്സ്‌ആപ്പ്.

    മെറ്റാ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് പുതിയ ഫീച്ചറുകളെ കുറിച്ച്‌ വ്യക്തമാക്കിയത്.

    ഓഡിയോ വിഡിയോ കോളുകളിലേക്ക് ഉപയോക്താവിന് എളുപ്പത്തില്‍ പ്രവേശിക്കാന്‍ കഴിയുന്ന ‘കോള്‍ ലിങ്ക്സ്’ ആണ് ഒരു ഫീച്ചര്‍. ഗ്രൂപ്പ് കോളുകള്‍ ചെയ്യുമ്ബോള്‍ അതിലേക്ക് മറ്റു സുഹൃത്തുകള്‍ക്ക് കയറാന്‍ ലിങ്കുകള്‍ പങ്കുവെക്കാം എന്നതാണ് പ്രേത്യേകത. ലിങ്കില്‍ ക്ലിക്ക് ചെയ്ത ഉപയോക്താക്കള്‍ക്ക് സുഗമമായി കോളില്‍ പ്രവേശിക്കാം.

    32 പേര്‍ക്ക് വരെ ഗ്രൂപ്പ് വീഡിയോ കോളുകള്‍ ചെയ്യാനാകും എന്നതാണ് രണ്ടാമത്തെ ഫീച്ചര്‍. അതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ ആരംഭിച്ചെന്ന് സക്കര്‍ബര്‍ഗ് അറിയിച്ചു. ഇതുവരെ എട്ടുപേര്‍ക്ക് മാത്രമാണ് ഗ്രൂപ്പ് വിഡിയോ കാള്‍ സാധ്യമായിരുന്നത്.

    ഈ ആഴ്ചതന്നെ രണ്ടു ഫീച്ചറുകളും പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. വാട്സ്‌ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലാകും ഇത് ലഭിക്കുക.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...