MORE

    കര്‍ണാടകയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ റെയ്ഡ് ; അഞ്ച് പേര്‍ പിടിയില്‍

    Date:

    ബംഗളൂരു : കര്‍ണാടകയില്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ വ്യാപക റെയ്ഡ്. മംഗളൂരു ജില്ലയിലെ പിഎഫ്‌ഐ ബന്ധമുള്ള നേതാക്കളുടെ വീട്ടില്‍ ഇന്ന് രാവിലെയോടെയാണ് റെയ്ഡ് ആരംഭിച്ചത്.

    പരിശോധനയ്‌ക്ക് പിന്നാലെ അഞ്ച് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

    മംഗളൂരുവിലെ വിവിധ ഇടങ്ങളില്‍ റെയ്ഡ് തുടരുകയാണ്. മതഭീകര സംഘടനാ നേതാക്കള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിന്നല്‍ പരിശോധന. ഇവിടെ നിന്ന് നിരവധി രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരം. അഞ്ച് നേതാക്കളെയും പിടികൂടിയിട്ടുണ്ട്.

    സംഘടനയെ നിരോധിച്ചതിന് പിന്നാലെ ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ക്ക് പോലീസ് പൂട്ടിട്ടിരുന്നു. എന്‍ഐഎയുടെ രാജ്യവ്യാപക റെയ്ഡിന് പിന്നാലെ സെപ്റ്റംബര്‍ 28 നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോപ്പുലര്‍ ഫ്രണ്ടിന് നിരോധനമേര്‍പ്പെടുത്തിയത്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി യുവാക്കളെ റിക്രൂട്ട് ചെയ്തു, മുസ്ലീം രാഷ്‌ട്രമാക്കാന്‍ ഗൂഢാലോചന നടത്തി എന്നീ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...