MORE

    കോയമ്ബത്തൂര്‍ സ്ഫോടനം: ചെന്നൈ അടക്കം 20 ഇടങ്ങളില്‍ എന്‍ ഐ എ റെയ്ഡ്

    Date:

    ചെന്നൈ | തമിഴ്‌നാട്ടിലെ കോയമ്ബത്തൂരിലുണ്ടായ സിലിണ്ടര്‍ സ്‌ഫോടനക്കേസില്‍ ചെന്നൈ ഉള്‍പ്പെടെ 20 സ്ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റെയ്ഡ് നടത്തി.

    ചെന്നൈയിലെ പുതുപ്പേട്ട്, മണ്ണടി, ജമാലിയ, പെരമ്ബൂര്‍ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. കോയമ്ബത്തൂരിലെ കോട്ടമേട്, ഉക്കാട്, പൊന്‍വിഴ നഗര്‍, രതിനാപുരി എന്നിവിടങ്ങളിലും റെയ്ഡ് നടത്തി.

    സ്‌ഫോടനവുമായി ബന്ധപ്പെട്ട് സംശയിക്കുന്നവരുടെയും നിരോധിത സംഘടനകളെ പിന്തുണയ്ക്കുന്നവരുടെയും കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലെ എന്‍ഐഎ ഉദ്യോഗസ്ഥരാണ് റെയ്ഡില്‍ പങ്കെടുത്തത്.

    ഒക്‌ടോബര്‍ 23ന് വൈകിട്ടാണ് കോയമ്ബത്തൂരില്‍ കാറില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ സ്ഫോടനമുണ്ടായത്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ മരിച്ചു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ച് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ക്ക് എതിരെ യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം) ചുമത്തി. അന്വേഷണത്തില്‍ പൊട്ടാസ്യം ഉള്‍പ്പെടെ 109 വസ്തുക്കളും പിടിച്ചെടുത്തിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...