മംഗളുരു: നാഗോരിയില്‍ കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനം ആസൂത്രിതമെന്ന് കര്‍ണാടക ഡിജിപി. സ്ഫോടനം ഉണ്ടായ ഓട്ടോറിക്ഷയില്‍ നിന്ന് കത്തിക്കരിഞ്ഞ പ്രഷര്‍ കുക്കറും ബാറ്ററികളും കണ്ടെത്തി.
സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
ഇന്നലെയാണ് മംഗളുരുവില്‍ ഓട്ടോറിക്ഷയില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ഡ്രൈവര്‍ക്കും യാത്രക്കാരനും പരിക്കേറ്റിരുന്നു. സ്ഫോടനം നടക്കുമ്ബോഴുള്ള ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

