MORE

    ഗുജറാത്തില്‍ നവമാധ്യമങ്ങളിലൂടെ ബി.ജെ.പി പ്രചാരണം; വിപുലമായ വാര്‍ റൂം സജ്ജമാക്കി

    Date:

    ഗാന്ധിനഗര്‍: ഗുജറാത്ത് തെരഞ്ഞെടുപ്പിന് നവമാധ്യമങ്ങളുടെ സാധ്യത കൂടുതല്‍ ഉപയോഗിച്ച്‌ ബി.ജെ.പി. പാര്‍ട്ടി വാര്‍ റൂമുകളില്‍ പതിനായിരത്തോളം പേരെയാണ് സമൂഹമാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ ബി.ജെ.പി വിന്യസിച്ചിരിക്കുന്നത്.

    പ്രധാന മന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെ ബി.ജെ.പിയുടെ ദേശീയ നേതാക്കളാണ് ഗുജറാത്തിലെ പ്രചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. അഞ്ച് മേഖലകളായി തിരിച്ചാണ് ബിജെപിയുടെ നവമാധ്യമ കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്.

    ഓരോ ടീമിലും നൂറു വീതം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ജോലി ചെയ്യുന്നുണ്ട്. ബി.ജെ.പി നേതാവ് പങ്കജ് ശുക്ലയുടെ നേതൃത്വത്തിലാണ് വാര്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നത്. പതിനായിരത്തോളം പ്രവര്‍ത്തകര്‍ക്ക് സഹായവുമായി 50000 വളണ്ടിയര്‍മാരെയും ബി.ജെ.പി സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. പ്രചാരണത്തിനായി ഇന്നലെ സംസ്ഥാനത്ത് എത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നും വിവിധ പ്രചരണ റാലികളില്‍ പങ്കെടുക്കും. ഇന്നലെ ദ്വാരക ഉള്‍പ്പടെയുള്ള 3 മണ്ഡലങ്ങളില്‍ ആയിരുന്നു യോഗി ആദിത്യനാഥിന്‍റെ പര്യടനം. സംസ്ഥാനത്ത് പ്രചരണത്തിന് എത്തിയ കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, അനുരാഗ് താക്കൂര്‍ എന്നിവരും കോണ്‍ഗ്രസിന്റെ മണ്ഡലങ്ങളില്‍ പ്രചരണം ശക്തമാക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗുജറാത്ത് ഒന്നാം ഘട്ട തെരഞ്ഞെടുപ്പിലെ പ്രചരണ പരിപാടികളില്‍ സജീവമാണ്.

    അതേസമയം കോണ്‍ഗ്രസിന്‍്റെ പ്രചരണ പരിപാടികള്‍ മന്ദഗതിയിലാണ്. ശനിയാഴ്ച പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എത്തുന്നതോടെ സംസ്ഥാനത്തെ പ്രചരണം ശക്തിപ്പെടുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...