MORE

    കേരളത്തില്‍ കോണ്‍ഗ്രസ്‌ വെല്ലുവിളികള്‍ നേരിടുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍

    Date:

    കേരളത്തില്‍ കോണ്‍ഗ്രസ്‌ വെല്ലുവിളികള്‍ നേരിടുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. പാര്‍ട്ടി കടുത്ത പ്രതിസന്ധി നേരിടുന്ന സമയമാണിത്.

    ഒറ്റകെട്ടായി പ്രവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിന് തിരിച്ചു വരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ തീവ്ര ശ്രമമാണ് രാഹുല്‍ ഗാന്ധി നടത്തുന്നത്. ഇടതു പക്ഷത്തില്‍ നിന്ന് ഉള്‍പ്പെടെ കൊണ്‍ഗ്രസ് വെല്ലുവിളികള്‍ നേരിടുന്നുവെന്നും താരിഖ് കോഴിക്കോട് നടന്ന ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
    ഡിസിസി ഓഫീസിന്റെ തറക്കല്ലിടല്‍ ചടങ്ങിനാണ് താരിഖ് അന്‍വര്‍ കോഴിക്കോട് എത്തിയത്. ശശി തരൂരിന്റെ സന്ദര്‍ശന വിവാദത്തിന് പിന്നാലെയാണ് എഐസിസി ജനറല്‍ സെക്രട്ടറി സന്ദര്‍ശനം.

    കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, എംകെ രാഘവന്‍, രമേശ് ചെന്നിത്തല എന്നീ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ശശി തരൂര്‍ വിഷയത്തില്‍ എംകെ രാഘവന്‍ അയച്ച പരാതി ലഭിച്ചിട്ടില്ലെന്ന് താരിഖ് അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നു. അതേസമയം സാധാരണക്കാര്‍ക്കൊപ്പം നേതാക്കള്‍ ഒട്ടി നില്‍ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കോഴിക്കോട് പറഞ്ഞു. നേതാക്കള്‍ പൊതു പ്രശ്നങ്ങള്‍ ഏറ്റെടുക്കണം. പുതിയ ചിന്തയും മുഖവും ഉണ്ടാക്കണം. നെഞ്ചോടു ചേര്‍ത്തു പോകേണ്ട സാധാരണക്കാരില്‍ നിന്നും നമ്മള്‍ അകന്നു പോകുന്നതാണ് കോണ്‍ഗ്രസിന്റെ പിന്നോക്കാവസ്ഥയ്ക്ക് കാരണമെന്നും കെ സുധാകരന്‍ അഭിപ്രായപ്പെട്ടു. പ്രത്യയ ശാസ്ത്രം പഠിച്ചല്ല ആരും രാഷ്ട്രീയത്തെ ഇപ്പോള്‍ സ്വീകരിക്കുന്നത്. സഹായിക്കുന്നവര്‍ക്കൊപ്പം ആളുകള്‍ നില്‍ക്കുന്ന രാഷ്ട്രീയമാണ് ഇപ്പോഴുളളതെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...