ദില്ലി: ഹരിയാന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്വതന്ത്രര്‍ക്ക് വന്‍ കുതിപ്പ്. അതേസമയം തന്നെ ആംആദ്മി പാര്‍ട്ടിയുടെ മുന്നേറ്റവും തിരഞ്ഞെടുപ്പില്‍ പ്രകടമായിരുന്നു.
കോണ്‍ഗ്രസിന്റേത് നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു. ബിജെപി 58 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. എന്നാല്‍ ഇതിനേക്കാള്‍ സീറ്റ് സ്വതന്ത്രര്‍ക്കുണ്ട്.
അതേസമയം കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്താണെങ്കിലും വളരെ പിന്നിലാണ്.26 സീറ്റുകളാണ് കോണ്‍ഗ്രസ് ആകെ നേടിയത്. സംസ്ഥാനത്ത് തരംഗം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന ആംആദ്മി പാര്‍ട്ടി ആറു സീറ്റുകളും നേടി. ഇത് കോണ്‍ഗ്രസിനുള്ള മുന്നറിയിപ്പാണ്. ഭൂപീന്ദര്‍ ഹൂഡയുടെ നേതൃത്വത്തില്‍ വന്‍ തിരിച്ചുവരവ് കോണ്‍ഗ്രസ് നടത്തുമെന്ന് കരുതിയിരിക്കെയാണ് ഈ നിരാശ.
143 പഞ്ചായത്ത് സമിതികളിലേക്കും, 22 സില പരിഷത്തുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ഞായറാഴ്ച്ചയാണ് വോട്ടെടുപ്പ് നടന്നത്. ബിജെപിയുടെ സഖ്യകക്ഷിയായ ജെജെപി പതിനാല് സീറ്റുകള്‍ നേടിയിട്ടുണ്ട്. ഇവരും കാര്യമായ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

