പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പാലക്കാട് ശംഖുവാരത്തോട് സ്വദേശി കാജാ ഹുസൈന് എന്ന റോബര്‍ട്ട് കാജയാണ് പിടിയിലായത്.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 40 ആയി. കഴിഞ്ഞ ആഴ്ച കേസുമായി ബന്ധപ്പെട്ട് രണ്ട് പൊപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലക്കേസ് പ്രതികളെ ഒളിപ്പിക്കുന്നതിനും തുടര്‍ന്ന് വാഹനങ്ങളും മറ്റും മാറ്റുന്നതിനും സഹായിച്ച കുലുക്കല്ലൂര്‍ സ്വദേശി സെയ്താലി, കരിയനാട് സ്വദേശി റഷീദ് എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഏപ്രില്‍ 16 നാണ് ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എ. ശ്രീനിവാസന് (45) കൊല്ലപ്പെട്ടത്. മേലാമുറിയിലെ കടയ്ക്കുള്ളിലിട്ടാണ് അദ്ദേഹത്തെ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്.

