MORE

    ചരിത്രം കുറിച്ച്‌ ഇന്ത്യ: 341 വനിതാ നാവികര്‍ ഇന്ത്യന്‍ നേവിയുടെ ഭാഗമാകും

    Date:

    ന്യൂഡല്‍ഹി: ഇന്ത്യന്‍ നേവിയുടെ ചരിത്രത്തിലാദ്യമായി വനിത നാവികര്‍ സേനയുടെ ഭാഗമാകുന്നു. അഗ്നിപഥ് പദ്ധതിയിലൂടെ 341 വനിതാ നാവികരെ സേനയിലേക്ക് നിയമിക്കുമെന്ന് ചീഫ് അഡ്മിറല്‍ കെ.ഹരികുമാര്‍ അറിയിച്ചു.

    പദ്ധതിയിലൂടെ പുതിയതായി 3000 അഗ്നിവീറുകളാണ് സേനയുടെ കരുത്തായി മാറുന്നത്. ഇതില്‍ 341 പേര്‍ വനിതകളാണെന്നും അദ്ദേഹം വ്യക്തമാക്കി.

    നാവികസേനയുടെ വിവിധ തസ്തികകളിലേക്ക് ഏകദേശം 10 ലക്ഷത്തോളം വ്യക്തികള്‍ അപേക്ഷിച്ചിട്ടുണ്ടെന്നും അവരില്‍ 82,000 പേര്‍ സ്ത്രീകളാണെന്നും നാവികസേനാ മേധാവി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും ഒരുപോലെയായിരുന്നു. വനിതകള്‍ക്ക് മാത്രമായി പ്രത്യേക പരീക്ഷകള്‍ ഒന്നും നടത്തിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

    സേനയില്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി വനിതാ ഫൈറ്റര്‍ പൈലറ്റുമാരെയും എയര്‍ ഓപ്പറേഷന്‍മാരെയും നേരത്തേ നിയമിച്ചിരുന്നു. വരും വര്‍ഷങ്ങളിലും കൂടുതല്‍ തസ്തികകളില്‍ വനിതകളുടെ പങ്കാളിത്തം ഉറപ്പു വരുത്തുമെന്നും നാവികസേനാ മേധാവി പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...