MORE

    ഡിംപിള്‍ യാദവിന് വേണ്ടി പ്രചാരണത്തിനിറങ്ങി മുലായം സിംഗ് യാദവിന്റെ അദ്ധ്യാപകന്‍

    Date:

    മെയ്ന്‍പുരി: ഡിസംബര്‍ അഞ്ചിന് നടക്കുന്ന മെയിന്‍പുരി ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ മുലായം സിംഗിന്റെ മരുമകള്‍ ഡിംപിള്‍ യാദവിന് വേണ്ടി പ്രചാരണത്തിനിറങ്ങി യാദവിന്റെ അദ്ധ്യാപകരും കുടുംബാംഗങ്ങളും.

    കഴിഞ്ഞ മാസം അന്തരിച്ച സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ മണ്ഡലത്തിലാണ് ബിജെപിയുടെ രഘുരാജ് സിംഗ് ഷാക്യയ്‌ക്കെതിരെ ഡിംപിള്‍ യാദവ് മത്സരിക്കുന്നത്.
    മുലായം സിംഗ് യാദവിന്റെ രാഷ്ട്രീയ ഗുരുവായി കണക്കാക്കപ്പെടുന്ന നാഥു സിംഗിന്റെ കുടുംബാംഗങ്ങളും സ്‌കൂള്‍ അധ്യാപകന്‍ ഉദയ് പ്രതാപ് സിംഗുമാണ് എസ്പി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണം നടത്തിയത്. മുലായം സിംഗ് അഞ്ച് തവണ വിജയിച്ച സീറ്റില്‍ നിന്ന് ഡിംപിളും വിജയിക്കുമെന്ന ആത്മവിശ്വാസവും അവര്‍ പ്രകടിപ്പിച്ചു.

    1989ലും 1991ലും മെയിന്‍പുരിയില്‍ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ട തൊണ്ണൂറ്റിഒമ്ബതുകാരനായ ഉദയ് പ്രതാപ്, വോട്ടര്‍മാരില്‍ വലിയൊരു വിഭാഗം ഡിംപിള്‍ യാദവിനെ പിന്തുണയ്ക്കുന്നുണ്ടെന്ന് പറഞ്ഞു. ‘കുറച്ച്‌ ദിവസം, ഈ മണ്ഡലത്തില്‍ ഞാന്‍ അവര്‍ക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നു, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടന്നാല്‍, അവര്‍ ഈ ഉപതെരഞ്ഞെടുപ്പ് തൂത്തുവാരും,’ അദ്ദേഹം പറഞ്ഞു. എസ്പി സ്ഥാപകനായ മുലായം സിംഗ് മിടുക്കനും ബുദ്ധിമാനുമായ വിദ്യാര്‍ത്ഥിയും മികച്ച കായികതാരവും ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

    ഡിംപിള്‍ യാദവിന്റെ ഭര്‍ത്താവും എസ്പി അധ്യക്ഷനുമായ അഖിലേഷ് യാദവ് ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കള്‍ പാര്‍ട്ടിയുടെ കോട്ടയായ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് വന്‍പ്രചാരണമാണ് നല്‍കിയത്. ‘ഞങ്ങളുടെ മുഴുവന്‍ കുടുംബവും മെയിന്‍പുരി ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കര്‍ഹാല്‍ നിയമസഭാ മണ്ഡലത്തില്‍ ഡിംപിള്‍ യാദവിന് വേണ്ടി പ്രചാരണം നടത്തുന്നുണ്ട്’, നാഥു സിംഗിന്റെ ചെറുമകന്‍ നീരജ് യാദവ് പിടിഐയോട് പറഞ്ഞു. ‘ഞങ്ങള്‍ക്ക് അവരുമായി കുടുംബബന്ധം ആണുള്ളത്. ആളുകള്‍ അവര്‍ക്ക് വോട്ട് ചെയ്യും, അവര്‍ തീര്‍ച്ചയായും ഉപതെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും. 2019 ലെ വിജയ മാര്‍ജിനില്‍ അവര്‍ ‘നേതാജി’യേക്കാള്‍ (മുലായം സിംഗ് യാദവ്) മികച്ചതായിരിക്കും,’ അദ്ദേഹം പറഞ്ഞു.
    കര്‍ഹാലിലെ ജെയിന്‍ ഇന്റര്‍ കോളേജിലാണ് ഉദയ് പ്രതാപ് മുലായം സിംഗ് യാദവിനെ പഠിപ്പിച്ചത്. മുലായം സിംഗ് പിന്നീട് അവിടെ അസിസ്റ്റന്റ് ടീച്ചറായി ചേരുകയും പൊളിറ്റിക്കല്‍ സയന്‍സില്‍ ലക്ചറര്‍ ആകുകയും ചെയ്തു. ഡിസംബര്‍ അഞ്ചിന് പോളിങ് നടക്കുന്ന കേന്ദ്രങ്ങളിലൊന്നാണ് ഈ സ്ഥാപനം.
    ‘അദ്ദേഹം 1955ല്‍ ഒമ്ബതാം ക്ലാസില്‍ കോളേജില്‍ പ്രവേശനം നേടി, 1959ല്‍ 12ാം ക്ലാസ്സില്‍ വിജയിച്ചു. തുടര്‍ന്ന് ഉന്നതവിദ്യാഭ്യാസത്തിനായി ഇറ്റാവയിലും ഷിക്കോഹാബാദിലും പോയി. 1963ല്‍ അദ്ദേഹം ഇവിടെ അസിസ്റ്റന്റ് ലക്ചററായി ജോലിയില്‍ പ്രവേശിച്ചു’, ജെയിന്‍ ഇന്റര്‍ കോളേജ് പ്രിന്‍സിപ്പല്‍ യദുവീര്‍ നാരായണ്‍ ദുബെ പറഞ്ഞു. ‘1967ല്‍ അദ്ദേഹം എം.എല്‍.എ. ആയി. ഉത്തര്‍പ്രദേശ് നിയമസഭാ സമ്മേളനം നടക്കുമ്ബോള്‍ ശമ്ബളമില്ലാതെയാണ് ലീവ് എടുത്തത്. 1984ല്‍ ഒരാള്‍ രണ്ട് തസ്തികകളില്‍ ജോലി ചെയ്യരുതെന്ന നിയമം സര്‍ക്കാര്‍ കൊണ്ടുവന്നപ്പോള്‍ അദ്ദേഹം ഇവിടെ നിന്ന് രാജിവച്ചു,’ ദുബെ പറഞ്ഞു.
    ‘നേതാജി’ മുഖ്യമന്ത്രിയായപ്പോഴും കോളേജുമായും അവിടുത്തെ അധ്യാപകരുമായും ശക്തമായ ബന്ധം പുലര്‍ത്തിയിരുന്നു. വ്യക്തിപരമായോ രാഷ്ട്രീയമായോ സന്ദര്‍ശനം നടത്തിയാലും വിദ്യാര്‍ത്ഥികളുമായി സംവദിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മുലായം സിംഗ് യാദവിനോടുള്ള ബഹുമാനാര്‍ത്ഥം സ്‌കൂള്‍ ഓഡിറ്റോറിയത്തിന് ‘മുല്യം സിംഗ് പ്രേക്ഷാഗ്ര’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

    മെയിന്‍പുരി ലോക്സഭാ മണ്ഡലത്തില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളുണ്ട് മെയിന്‍പുരി, ഭോഗാവ്, കിഷ്നി, കര്‍ഹാല്‍, ജസ്വന്ത് നഗര്‍. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ഹാല്‍, കിഷ്നി, ജസ്വന്ത് നഗര്‍ സീറ്റുകളില്‍ എസ്പി വിജയിച്ചപ്പോള്‍ മെയിന്‍പുരി, ഭോഗാവ് സീറ്റുകളില്‍ ബിജെപിയാണ് വിജയിച്ചത്. അഖിലേഷ് യാദവ് കര്‍ഹാല്‍ നിയമസഭാ മണ്ഡലത്തിന്റെ എംഎല്‍എയും അദ്ദേഹത്തിന്റെ അമ്മാവന്‍ ശിവപാല്‍ സിംഗ് യാദവ് ജസ്വന്ത് നഗറില്‍നിന്നുള്ള എംഎല്‍എയുമാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...