വണ്‍പ്ലസിന്റെ ഏറ്റവും പുതിയ ഹാന്‍ഡ്സെറ്റായ വണ്‍പ്ലസ് നോര്‍ഡ് സിഇ 3 അടുത്ത വര്‍ഷം മുതല്‍ പുറത്തിറക്കാന്‍ സാധ്യത.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, മറ്റു മോഡലുകളില്‍ നിന്നും വ്യത്യസ്ഥമായ ഡിസൈനിലായിരിക്കും ഈ സ്മാര്‍ട്ട്ഫോണുകള്‍ വിപണിയില്‍ അവതരിപ്പിക്കുക. ഇവയുടെ മറ്റ് സവിശേഷതകള്‍ അറിയാം.
ഓണ്ലിക്സ് എന്ന ടിപ്സ്റ്റര്‍ സ്റ്റീവ് ഹെമര്സേറ്റഫര് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, വണ്‍പ്ലസ് നോര്‍ഡ് സിഇ 3 സ്മാര്‍ട്ട്ഫോണില്‍ പ്രശസ്തമായ വണ്‍പ്ലസ് എക്സ് എന്ന ഡിസൈനായിരിക്കും നല്കാന് സാധ്യത. അതേസമയം, കൂടുതല്‍ വേരിയന്റുകളില്‍ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കാനും കമ്ബനി പദ്ധതിയിടുന്നുണ്ട്. ഇവയുടെ പ്രോസസര്‍ ക്വാല്‍ക്കം സ്നാപ്ഡ്രാഗണ്‍ 695 ആണെന്ന സൂചന ലഭിച്ചിട്ടുണ്ട്.
ട്രിപ്പിള്‍ പിന് ക്യാമറകളും, 108 മെഗാപിക്സല്‍ പ്രൈമറി സെന്‍സറും, 2 മെഗാപിക്സല്‍ ലെന്‍സും, 16 മെഗാപിക്സല്‍ സെല്‍ഫി ഷൂട്ടറും ഉള്‍പ്പെടുത്തുന്നതാണ്. വണ്‍പ്ലസ് നോര്‍ഡ് സിഇ 3 സ്മാര്‍ട്ട്ഫോണുകള്‍ക്ക് വണ്‍പ്ലസ് നോര്‍ഡ് സി2വിനേക്കാളും 2,000 രൂപ കുറവായിരിക്കുമെന്നാണ് വിവരം.

