MORE

    ക്രെഡിറ്റ് അധിഷ്ഠിത ബിരുദപഠനം: യു.ജി.സി മാര്‍ഗരേഖയായി

    Date:

    ന്യൂഡല്‍ഹി: ഒന്നിലേറെ വിഷയങ്ങള്‍ക്ക് നിശ്ചിത ക്രെഡിറ്റ് സ്വന്തമാക്കിയാല്‍ ഡബിള്‍ മേജര്‍ ഡിഗ്രിയും നാലുവര്‍ഷ കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓണേഴ്സ് ഡിഗ്രിയും ലഭിക്കുമെന്ന് യു.ജി.സി.

    പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായുള്ള ബിരുദ പഠനത്തിനുള്ള ‘പാഠ്യപദ്ധതി- ക്രെഡിറ്റ് ചട്ടക്കൂട്’ യു.ജി.സി പ്രസിദ്ധീകരിച്ചു. നാലുവര്‍ഷ കോഴ്സില്‍ (എട്ട് സെമസ്റ്റര്‍) പ്രധാന വിഷയത്തില്‍ 80 ക്രെഡിറ്റും മൈനര്‍ വിഷയത്തില്‍ 30 ക്രെഡിറ്റും ഉള്‍പ്പെടെ 160 ക്രെഡിറ്റ് പൂര്‍ത്തിയാകുന്നവര്‍ക്കാണ് യു.ജി (ഓണേഴ്സ്) ബിരുദം ലഭിക്കുക.

    ആദ്യ ആറ് സെമസ്റ്ററുകളില്‍ 75 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് നാലാം വര്‍ഷം ഗവേഷണത്തിനു പ്രാധാന്യം നല്‍കി പഠനം പൂര്‍ത്തിയാക്കി ഓണേഴ്സ് വിത്ത് റിസര്‍ച് ബിരുദം നേടാം. റിസര്‍ച് പ്രോജക്‌ട്, പ്രബന്ധം എന്നിവയില്‍ നിന്നുള്ള 12 ക്രെഡിറ്റുകള്‍ ഉള്‍പ്പെടെ 160 ക്രെഡിറ്റ് ഇവരും പൂര്‍ത്തിയാക്കിയിരിക്കണം. ഇവര്‍ക്ക് നേരിട്ട് പിഎച്ച്‌.ഡിക്ക് അപേക്ഷിക്കാം. അല്ലാത്തവര്‍ക്ക് രണ്ടാം വര്‍ഷ പി.ജി കോഴ്സുകളിലേക്ക് നേരിട്ടു പ്രവേശനം നേടാം.

    മൂന്നു വര്‍ഷംകൊണ്ട് പ്രധാന വിഷയത്തില്‍ ചുരുങ്ങിയത് 60 ക്രെഡിറ്റും മൈനര്‍ വിഷയത്തില്‍ 24 ക്രെഡിറ്റും ഉള്‍പ്പെടെ 120 െക്രഡിറ്റ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് യു.ജി ബിരുദം ലഭിക്കും. രണ്ടാം വിഷയത്തില്‍ 24 ക്രെഡിറ്റിന് പകരം 48 ക്രെഡിറ്റ് നേടിയാല്‍ യു.ജി ഡിഗ്രി വിത്ത് ഡബിള്‍ മേജര്‍ സ്വന്തമാക്കാം. നാലുവര്‍ഷ കോഴ്സാണെങ്കില്‍ 64 ക്രഡിറ്റാണ് രണ്ടാമത്തെ വിഷയത്തില്‍ സ്വന്തമാക്കേണ്ടത്.

    ബിരുദപഠനത്തിനിടയില്‍ പിന്‍വാങ്ങാനും അവസരം

    ബിരുദപഠനത്തിനിടയില്‍ ഇടക്ക് പിന്‍വാങ്ങാനും വീണ്ടും ചേരാനും അവസരമുണ്ട്. ആദ്യ രണ്ട് സെമസ്റ്റര്‍ പൂര്‍ത്തിയാക്കി (40 ക്രെഡിറ്റ്) എക്സിറ്റ് ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് യു.ജി സര്‍ട്ടിഫിക്കറ്റും രണ്ടാം വര്‍ഷത്തിനുശേഷം (80 ക്രെഡിറ്റ്) എക്സിറ്റ് ഓപ്ഷന്‍ തെരഞ്ഞെടുത്തവര്‍ക്ക് യു.ജി ഡിപ്ലോമയും ലഭിക്കും.

    വേനല്‍ അവധിക്കാലത്തു നാല് ക്രെഡിറ്റുള്ള വൊക്കേഷനല്‍ കോഴ്സും പൂര്‍ത്തിയാക്കണം. മൂന്ന് വര്‍ഷത്തിനുള്ളില്‍ തിരികെയെത്തി ഏഴു വര്‍ഷത്തിനുള്ളില്‍ ബിരുദം പൂര്‍ത്തിയാക്കാനും രണ്ടുകൂട്ടര്‍ക്കും അവസരമുണ്ട്. ആദ്യവര്‍ഷത്തിന്‍റെ അവസാനം പ്രധാന വിഷയത്തില്‍ മാറ്റം വരുത്താന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കും. ഇത്തരം മാറ്റങ്ങള്‍ക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 10 ശതമാനം സീറ്റ് അധികമായി ഒരുക്കണം. എല്ലാ വിദ്യാര്‍ഥികളും വിവിധ വിഷയങ്ങളിലുള്ള മള്‍ട്ടി ഡിസിപ്ലിനറി കോഴ്സ് പൂര്‍ത്തിയാക്കണം.

    നാച്ചുറല്‍ ആന്‍ഡ് ഫിസിക്കല്‍ സയന്‍സസ്, ലൈബ്രറി-ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് മീഡിയ സയന്‍സസ്, കോമേഴ്സ് ആന്‍ഡ് മാനേജ്മെന്‍റ്, കണക്ക്-സ്റ്റാറ്റിസ്റ്റിക്സ്-കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഹ്യൂമാനിറ്റിസ്-സോഷ്യല്‍ സയന്‍സസ് വിഭാഗങ്ങളില്‍നിന്ന് മൂന്നെണ്ണം തെരഞ്ഞെടുക്കണം. ഒമ്ബത് ക്രെഡിറ്റാണ് ഇതിനുള്ളത്. 12ാം ക്ലാസില്‍ പഠിക്കാത്ത വിഷയമാണ് ഇതിന് തെരഞ്ഞെടുക്കേണ്ടത്.

    ആറുമുതല്‍ എട്ടുവരെ ക്രെഡിറ്റ് ലഭിക്കാവുന്ന മൂല്യവര്‍ധിത കോഴ്സുകളും വിവിധ വിഷയങ്ങളില്‍നിന്ന് തെരഞ്ഞെടുക്കാം. യോഗ, സ്പോര്‍ട്സ്, ഡിജിറ്റല്‍ ആന്‍ഡ് ടെക്നോളജിക്കല്‍ സൊലൂഷന്‍സ്, പരിസ്ഥിതി ശാസ്ത്രം തുടങ്ങിയവയാണ് ഉള്‍പ്പെടുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...