ന്യൂഡല്‍ഹി : സംസ്കൃത പണ്ഡിതനും ഭാഷാശാസ്ത്രത്തിന്റെ പിതാവുമായ പാണിനി എഴുതിയ ഗ്രന്ഥങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ വ്യാകരണ പസില്‍ പരിഹരിച്ച് ഇന്ത്യക്കാരനായ വിദ്യാര്‍ത്ഥി ഋഷി രാജ്പോപത്.
27 കാരനായ ഋഷി കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയാണ്.
കൂട്ട് പദങ്ങളില്‍ നിന്ന് പുതിയ വാക്കുകള്‍ ഉണ്ടാക്കുന്നതിനോ രൂപപ്പെടുത്തുന്നതിനോ ഉള്ള ഒരു കൂട്ടം നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാണിനിയുടെ പാഠമാണ് അഷ്ടാധ്യായി. എന്നാല്‍ ഇതില്‍ ഏത് നിയമങ്ങള്‍ പ്രയോഗിക്കണമെന്നത് പല പണ്ഡിതന്മാരെയും ആശയക്കുഴപ്പത്തിലാക്കുന്നു.
ഇത്തരമൊരു പസില്‍ പരിഹരിക്കാന്‍ പല പണ്ഡിതന്മാര്ക്കും താല്‍പ്പര്യമുണ്ടായിരുന്നു. വൈരുദ്ധ്യങ്ങള്‍ പരിഹരിക്കാന്‍ പാണിനി തന്നെ മറ്റൊരു നിയമവും എഴുതിയിരുന്നു. അത് അനുസരിച്ച് രണ്ട് നിയമങ്ങള്‍ തമ്മില്‍ വൈരുദ്ധ്യം ഉണ്ടാകുമ്ബോള്‍, വ്യാകരണത്തിന്റെ സീരിയല്‍ ക്രമത്തില്‍ പിന്നീട് വരുന്ന നിയമം ബാധകമായിരിക്കും.
2,500 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ പസില്‍ എങ്ങനെ പരിഹരിക്കാമെന്ന ചിന്തയിലായിരുന്നു സംസ്കൃത പണ്ഡിതന്മാര്. പാണിനി അര്‍ത്ഥമാക്കുന്നത് ഒരു വാക്കിന്റെ ഇടത്തും വലത്തും വരുമ്ബോള്‍ , ബാധകമായ നിയമം വലതുവശത്തായി വായനക്കാരന് തിരഞ്ഞെടുക്കണം എന്നാണെന്നാണ് ഋഷി രാജ്പോപത് തന്റെ പ്രബന്ധത്തില്‍ വാദിച്ചത്
തനിക്ക് ആദ്യം ഇത് പരിഹരിക്കാന്‍ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു . ഈ പസില്‍ ഉപേക്ഷിക്കാന്‍ താന്‍ ഏറെക്കുറെ തീരുമാനിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും ഞാന്‍ ഒരു മാസത്തേക്ക് എന്റെ പുസ്തകങ്ങള്‍ അടച്ചു, ധ്യാനം, പ്രാര്‍ത്ഥന, നീന്തല്‍, മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ ആസ്വദിച്ചെന്നും ഋഷി രാജ്പോപത് പറഞ്ഞു. അതിനു ശേഷമാണ് താന്‍ വിജയം കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

