MORE

    2798 കിലോമീറ്റര്‍ പിന്നിട്ടു; ഭാരത് ജോഡോ യാത്ര നൂറാം ദിവസത്തില്‍

    Date:

    രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നൂറാം ദിവസത്തിലേക്ക് കടന്നു. രാജസ്ഥാനിലാണ് യാത്ര പര്യടനം നടത്തുന്നത്.

    മുതിര്‍ന്ന നേതാക്കള്‍ ഇന്ന് യാത്രയുടെ ഭാഗമാകും.

    വെറുപ്പിന്‍റെ രാഷ്ട്രീയത്തിന് എതിരെ ഇന്ത‍്യയെ ഒന്നിപ്പിക്കുക എന്ന മുദ്രാവാക‍്യം ഉയര്‍ത്തിയാണ് രാഹുല്‍ ഗാന്ധിയുടെ പദയാത്ര. ഏഴ് സംസ്ഥാനങ്ങള്‍ പിന്നിട്ട് എട്ടാമത്തെ സംസ്ഥാനമായ രാജസ്ഥാനിലാണ് യാത്ര പര്യടനം നടത്തുന്നത്. 42 ജില്ലകളിലൂടെ കടന്നുവന്ന യാത്ര 2798 കിലോമീറ്റര്‍ പിന്നിട്ടു. ഇനി അവശേഷിക്കുന്നത് 737 കിലോമീറ്റര്‍. ജനുവരി 26ന് ശ്രീനഗറില്‍ യാത്ര സമാപിക്കും.

    സെപ്തംബര്‍ ഏഴിന് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്നാണ് രാഹുല്‍ ഗാന്ധി ജോഡോ യാത്ര ആരംഭിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് ദേശീയ പതാക രാഹുല്‍ ഗാന്ധിക്ക് കൈമാറിയത്. പ്രതീക്ഷിച്ചതിന് അപ്പുറത്തുള്ള പിന്തുണ യാത്രയ്ക്ക് ലഭിച്ചു.

    പ്രതിപക്ഷ പാര്‍ട്ടികള്‍ യാത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. കലാ സാംസ്കാരിക സാമ്ബത്തിക സാമൂഹ്യ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പദയാത്രയില്‍ അണിനിരന്നു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോണ്‍ഗ്രസിന്റെ ഒരുക്കം കൂടിയാണ് ഭാരത് ജോഡോ യാത്ര.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...