ഐഫോണ്‍ പോലെ ഐഫോണ്‍ മാത്രമേയുള്ളൂ.. വര്‍ഷങ്ങളായി തുടരുന്ന ഈ ഒരു വിശേഷണത്തിന് ഇളക്കം തട്ടിത്തുടങ്ങുന്ന കാലമാണ്.
സാംസങിന്റെ ഫോണുകള്‍ ഐഫോണിലും അടിപൊളിയെന്ന് പറഞ്ഞ് തുടങ്ങുന്ന യൂസേഴ്സും ധാരാളമുണ്ട്. പണ്ടത്തെപ്പോലെ സര്‍ക്കാര്‍ ഇടപെടലുകള്‍ ദുര്ബലവുമല്ല. സാംസങ് പോലെയുള്ള ബ്രാന്‍ഡുകള്‍ ആഗോള ടെക്ക് ഭീമനെ പരിഹസിച്ച് പരസ്യം പോലുമിറക്കുന്നു. ഐഫോണിന്റെ വില്‍പ്പനയിലും ഗുണനിലവാരത്തിലും ഇടിവൊന്നുമില്ലെങ്കിലും ആകെയൊരു സമയദോഷം കമ്ബനിയെ ചുറ്റിക്കറങ്ങിയ വര്‍ഷമാണ് കടന്ന് പോകുന്നത് (Apple IPhone 15).
ഐഫോണ്‍ പോലെ ഐഫോണ്‍ മാത്രമേയുള്ളൂ..
അതിനാല്‍ തന്നെ 2023 ആപ്പിളിനും ഐഫോണിനും സ്വയം നവീകരണത്തിനുള്ള വര്‍ഷമാണ്. ചിലത് ബാഹ്യസമ്മര്‍ദം മൂലമാണെങ്കില്‍ മറ്റ് ചിലത് കമ്ബനി തന്നെ നടത്തുന്നതാണ്. അത്തരത്തില്‍ ഐഫോണ്‍ സീരീസിലും വലിയ ചില മാറ്റങ്ങള്‍ അടുത്ത വര്‍ഷം ഉണ്ടാകും. 2023ല്‍ ആപ്പിള്‍ ഐഫോണുകളില്‍ വരാന്‍ പോകുന്ന പ്രധാനപ്പെട്ട മാറ്റങ്ങള്‍ അറിയാന്‍ തുടര്‍ന്ന് വായിക്കുക (Apple IPhone 15).

