ഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്റെ (ഐആര്‍എഫ്സി) 11 ശതമാനം ഓഹരികള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.
കോര്‍പ്പറേഷനില്‍ റെയില്‍വേ മന്ത്രാലയത്തിന്റെ ഓഹരി പങ്കാളിത്തം 75 ശതമാനമായി കുറയ്ക്കാനും ലക്ഷ്യമിടുന്നു. നിലവില്‍ ഐആര്‍എഫ്സിയുടെ 86.36 ശതമാനം ഓഹരികളാണ് മന്ത്രാലയത്തിന് കീഴിലുള്ളത്.
2021 ജനുവരി 29ന് വിപണിയില്‍ ലിസ്റ്റ് ചെയ്ത ഐആര്‍എഫ്സിയുടെ 13.64 ശതമാനം ഓഹരികളും നിക്ഷേപകരുടെ കൈവശമാണ്. 2023-24 സാമ്ബത്തിക വര്‍ഷമായിരിക്കും ഐആര്‍എഫ്സിയിലെ ഓഹരി വില്‍പ്പന. നിലവിലെ വിപണി മൂല്യമനുസരിച്ച് ഓഹരി വില്‍പ്പനയിലൂടെ കേന്ദ്രത്തിന് 5,118 കോടിയോളം രൂപ സമാഹരിക്കാന്‍ കഴിയും. എന്നിരുന്നാലും, ഓഹരി വില്‍പ്പന ഏത് രീതിയിലാണ് നടക്കുന്നതെന്ന് വ്യക്തമല്ല.
കഴിഞ്ഞയാഴ്ച ഐആര്‍സിടിസിയുടെ 5 ശതമാനം ഓഹരികള്‍ കേന്ദ്രം ഓഫര്‍ ഫോര്‍ സെയിലിലൂടെ വിറ്റിരുന്നു. 2021-22 സാമ്ബത്തിക വര്‍ഷത്തില്‍ കോര്‍പ്പറേഷന്റെ വരുമാനം 20,302 കോടി രൂപയായിരുന്നു. ഇതേ കാലയളവില്‍ 6,090 കോടി രൂപയുടെ അറ്റാദായം കമ്ബനി നേടി. 2022 മാര്‍ച്ചിലെ കണക്കനുസരിച്ച് 415,238 കോടി രൂപയുടെ ആസ്തിയാണ് (എയുഎം) കോര്പ്പറേഷന് കൈകാര്യം ചെയ്തത്.

