MORE

    ആഫ്രിക്കന്‍ പന്നിപ്പനി: തവിഞ്ഞാല്‍ ഫാമിലെ പന്നികളെ കൊന്നൊടുക്കി

    Date:

    മാനന്തവാടി: ദക്ഷിണേന്ത്യയില്‍ ആദ്യമായി ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച തവിഞ്ഞാല്‍ കൊളങ്ങോട് മുല്ലപ്പറമ്പില്‍ എം.വി വിന്‍സെന്റിന്റെ ഫാമിലെ മുഴുവന്‍ പന്നികളെയും കൊന്നു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെ ആരംഭിച്ച ദൗത്യം 18 മണിക്കൂറുകള്‍ക്ക് ശേഷം തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് അവസാനിച്ചത്. ഞായറാഴ്ച കുഴിയെടുക്കാന്‍ കൂടുതല്‍ സമയം വേണ്ടിവന്നതാണ് നടപടി വൈകാന്‍ കാരണം.

    പന്നികളുടെ ജഡം മറവ് ചെയ്യാന്‍ ഫാമിന് സമീപത്ത് തന്നെയാണ് 30 അടി നീളത്തിലും 20 അടി വീതിയിലും 20 അടി താഴ്ചയിലും കുഴി നിര്‍മിച്ചത്. . കുഴി പൂര്‍ത്തിയാക്കിയ ശേഷം രാത്രി പത്തോടെയാണ് പന്നികളെ കൊന്നുതുടങ്ങിയത്. ഇത് തിങ്കളാഴ്ച രാവിലെ അഞ്ചുവരെ നീണ്ടു. ഈ സമയത്തിനുള്ളില്‍ 190 പന്നികളെ കൊന്നു. തിങ്കളാഴ്ച ഉച്ച 12 മണിയോടെയാണ് വീണ്ടും പന്നികളെ കൊന്നു തുടങ്ങിയത്. രാത്രി ഒമ്പത് മണിയോടെ 350 പന്നികളെയും കൊന്നു.

    കാട്ടിക്കുളം വെറ്ററിനറി സര്‍ജന്‍ ഡോ. വി. ജയേഷ്, മാനന്തവാടി വെറ്ററിനറി പോളിക്ലിനിക്കിലെ ഡോ. കെ. ജവഹര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 16 അംഗസംഘമാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. ഫാമിന്റെ ഒരു കിലോമീറ്റര്‍ പരിധിയില്‍ ഇവര്‍ക്ക് താമസ സൗകര്യമൊരുക്കിയിരുന്നു. 24 മണിക്കൂര്‍ ഇവിടെ ക്വാറന്റീനില്‍ കഴിഞ്ഞ ശേഷമാണ് സംഘം മടങ്ങുക.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...