MORE

    സംസ്ഥാനങ്ങളുടെ വായ്പാ പരിധി നിയന്ത്രണത്തില്‍ കേന്ദ്രംപുനപരിശോധന ഇല്ല

    Date:

    ഡല്‍ഹി: സംസ്ഥാനങ്ങളുടെ വയ്പ്പാ പരിധിക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുനുള്ള തീരുമാനത്തില്‍ കേന്ദ്രം പുനപരിശോധന നടത്തില്ല. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണിത്. സംസ്ഥാനങ്ങളുടെ ധനക്കമ്മി മൂന്ന് ശതമാനമായി നിജപ്പെടുത്തണമെന്നതാണ് 15ാം ധനകമ്മീഷന്റെ പ്രധാന നിര്‍ദ്ദേശം.

    അര്‍ഹതപ്പെട്ട പദ്ധതി വിഹിതം സംസ്ഥാനങ്ങള്‍ക്ക് വേട്ടിച്ചുരുക്കുന്നു എന്നതാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഉന്നയിക്കുന്ന പരാതി. ബഡ്ജറ്റ് നിബന്ധനകളെ മറികടന്ന് കടമെടുക്കാനുള്ള സംസ്ഥാനങ്ങളുടെ ശ്രമത്തെ ആണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഇക്കാര്യത്തിലെ വിശദീകരണം. ബഡ്ജറ്റിന് പുറത്തുള്ള സംവിധാനങ്ങള്‍ വഴി കൈപ്പറ്റുന്ന വായ്പകളുടെ ബാധ്യതയും സംസ്ഥാനത്തിന്റെ കണക്കില്‍ തന്നെ കൂട്ടാനെ സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. സംസ്ഥാനങ്ങളുടെ ധന കമ്മി ഇപ്പോള്‍ തന്നെ 3% ആയി നിജപ്പെടുത്താന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. അതുകൊണ്ടുതന്നെ വ്യവസ്ഥാ വിരുദ്ധമായി കടമെടുപ്പ് പരിധി ഉയര്‍ത്തുന്നതിനെക്കുറിച്ച് ഇനി ആലോചിക്കാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കുന്നു

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...