MORE

    എന്റെ സദാചാരക്കാരേ..ദയവുചെയ്ത് മാറിനില്‍ക്കൂ…ഇത് നിങ്ങളെ പ്രകോപിപ്പിക്കാനുള്ള ശ്രമമല്ല; പുതിയ സന്തോഷം ഉടനെന്ന് അമൃതയും ഗോപി സുന്ദറും

    Date:

    സംഗീത സംവിധായകനുമായ ഗോപി സുന്ദറും അമൃത സുരേഷും തമ്മിലുള്ള പ്രണയം സമൂഹ മാധ്യമങ്ങളില്‍ അടുത്തിടെ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഗായികയായ അഭയ ഹിരണ്‍മയിയുമായി ലിവിംഗ് ടുഗെതര്‍ റിലേഷന്‍ഷിപ്പിലായിരുന്ന ഗോപി സുന്ദര്‍ അമൃതയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതാണ് വലിയ ചര്‍ച്ചകളിലേയ്ക്കും വിവാദങ്ങളിലേയ്ക്കുമെല്ലാം വഴി തുറന്നത്.

    വിമര്‍ശകര്‍ക്ക് അതേ നാണയത്തില്‍ മറുപടി കൊടുക്കുന്നയാളാണ് ഗോപി സുന്ദര്‍. ഇരുവരുടെയും സ്വകാര്യ ജീവിതത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധിയാളുകള്‍ രംഗത്തെത്തിയതോടെ വിമര്‍ശകര്‍ക്ക് ‘പുട്ടും മുട്ടക്കറിയും’ സമര്‍പ്പിച്ചാണ് ഗോപി സുന്ദര്‍ മറുപടി നല്‍കിയത്. അതേസമയം, അമൃത സുരേഷാകാട്ടെ പ്രതികരണങ്ങളില്‍ മിതത്വം പാലിക്കാന്‍ ശ്രമിക്കാറുണ്ട്.

    ഇപ്പോള്‍ ഇതാ അമൃത സുരേഷിനൊപ്പമുള്ള പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍. ഇരുവരും ഒന്നിച്ചുള്ള ഗാനത്തിന്റെ പ്രണയാതുരമായ വീഡിയോയാണ് ഗോപി സുന്ദര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

    ‘ഞങ്ങളുടെ അഭ്യുദയകാംക്ഷികളുടെ പ്രാര്‍ത്ഥനയും പിന്തുണയും ആവശ്യമാണ്! എല്ലാ ബഹുമാനങ്ങളോടും കൂടി പറയട്ടേ, എന്റെ സദാചാരക്കാരേ..ദയവുചെയ്ത് മാറിനില്‍ക്കൂ..ഇത് നിങ്ങളെ പ്രകോപിപ്പിക്കാനുള്ള ശ്രമമല്ല’. വീഡിയോയ്ക്ക് താഴെ ഗോപി സുന്ദര്‍ കുറിച്ചു.

    2001ലാണ് ഗോപി സുന്ദറും പ്രിയയും വിവാഹിതരാകുന്നത്. ഈ ബന്ധത്തില്‍ രണ്ട് ആണ്‍മക്കളുമുണ്ട്. ഇതിനിടെയാണ് അഭയ ഹിരണ്‍മയിയുമായി ഗോപി സുന്ദര്‍ ലിവിംഗ് ടുഗെതര്‍ റിലേഷന്‍ ആരംഭിച്ചത്. ഇപ്പോള്‍ അഭയയുമായുള്ള ബന്ധവും അവസാനിപ്പിച്ചാണ് ഗോപി സുന്ദര്‍ അമൃത സുരേഷുമായി പ്രണയത്തിലായത്. നടന്‍ ബാലയാണ് അമൃതയുടെ മുന്‍ ഭര്‍ത്താവ്. ഈ ബന്ധത്തില്‍ പാപ്പു എന്ന് വിളിക്കുന്ന അവന്തിക എന്നൊരു മകളുമുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...